city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

8 നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം; ആളപായമില്ല, ഫ്‌ളാറ്റിലെ സാധനസാമഗ്രികള്‍ കത്തിനശിച്ചു, 2 കാറുകളും എട്ട് ഇരുചക്ര വാഹനങ്ങളും അഗ്നിക്കിരയായി

കാസര്‍കോട്: (www.kasargodvartha.com 02.01.2019) അണങ്കൂരില്‍ എട്ടു നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് ഫ്‌ളാറ്റിനകത്തുണ്ടായിരുന്നവരെ പുറത്തെത്തിച്ചു. തീപിടുത്തത്തില്‍ ഫ്‌ളാറ്റിലെ സാധന സാമഗ്രികളെല്ലാം കത്തിനശിച്ചു. ഫ്‌ളാറ്റിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ടു കാറുകളും എട്ട് ഇരുചക്ര വാഹനങ്ങളും അഗ്നിക്കിരയായി.

അണങ്കൂരിലെ ഗ്രീന്‍ പാര്‍ക്ക് അപ്പാര്‍ട്‌മെന്റിലാണ് ബുധനാഴ്ച പുലര്‍ച്ചെ തീപിടുത്തമുണ്ടായത്. വഹാബ്, അസീസ്, മുഹമ്മദ് ഹനീഫ, ഷരീഫ്, നവാസ് മാസ്റ്റര്‍, ഖൈസ്, അഷ്‌റഫ്, കുന്നില്‍ അബൂബക്കര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റുകളിലേക്ക് തീപടര്‍ന്ന് സാധന സാമഗ്രികള്‍ കത്തനശിച്ചു. ഫ്‌ളാറ്റിനകത്ത് കുടുങ്ങിയവരെ ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. പുകമൂലം ശ്വാസതടസം അനുഭവപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി. ഫ്‌ളാറ്റുകളിലെ വയറുകളെല്ലാം പൂര്‍ണമായും കത്തിനശിച്ചു.
8 നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം; ആളപായമില്ല, ഫ്‌ളാറ്റിലെ സാധനസാമഗ്രികള്‍ കത്തിനശിച്ചു, 2 കാറുകളും എട്ട് ഇരുചക്ര വാഹനങ്ങളും അഗ്നിക്കിരയായി

അഹ് മദ് ഹനീഫയുടെ കെ എല്‍ 14 കെ 9641 നമ്പര്‍ ഇയോണ്‍ കാര്‍, അബൂബക്കറിന്റെ കെ എല്‍ 14 ടി 2066 നമ്പര്‍ ആള്‍ട്ടോ കാര്‍, താഹിറയുടെ കെ എല്‍ 14 എസ് 3017 നമ്പര്‍ സ്‌കൂട്ടര്‍, ഹനീഫയുടെ കെ എല്‍ 14 എല്‍ 2519 നമ്പര്‍ സ്‌കൂട്ടര്‍, ഇബ്രാഹിമിന്റെ കെ എല്‍ 14 ഡബ്ല്യു 5118 നമ്പര്‍ സ്‌കൂട്ടര്‍, മുഹമ്മദ് ഷാഫിയുടെ കെ എല്‍ 14 വി 2701 നമ്പര്‍ സ്‌കൂട്ടര്‍, മാസ്റ്റര്‍ നവാസിന്റെ പുത്തന്‍ പള്‍സര്‍ ബൈക്ക്, വഹാബിന്റെ കെ എല്‍ 14 ഇ 5203 നമ്പര്‍ ബൈക്ക് തുടങ്ങിയവും അഗ്നിക്കിരയായി.

വിവരമറിഞ്ഞ് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു, കാസര്‍കോട് എ എസ് പി ഡി ശില്‍പ തുടങ്ങിയവരും സ്ഥലത്തെത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.
8 നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം; ആളപായമില്ല, ഫ്‌ളാറ്റിലെ സാധനസാമഗ്രികള്‍ കത്തിനശിച്ചു, 2 കാറുകളും എട്ട് ഇരുചക്ര വാഹനങ്ങളും അഗ്നിക്കിരയായി

8 നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം; ആളപായമില്ല, ഫ്‌ളാറ്റിലെ സാധനസാമഗ്രികള്‍ കത്തിനശിച്ചു, 2 കാറുകളും എട്ട് ഇരുചക്ര വാഹനങ്ങളും അഗ്നിക്കിരയായി

8 നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം; ആളപായമില്ല, ഫ്‌ളാറ്റിലെ സാധനസാമഗ്രികള്‍ കത്തിനശിച്ചു, 2 കാറുകളും എട്ട് ഇരുചക്ര വാഹനങ്ങളും അഗ്നിക്കിരയായി

8 നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം; ആളപായമില്ല, ഫ്‌ളാറ്റിലെ സാധനസാമഗ്രികള്‍ കത്തിനശിച്ചു, 2 കാറുകളും എട്ട് ഇരുചക്ര വാഹനങ്ങളും അഗ്നിക്കിരയായി

8 നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം; ആളപായമില്ല, ഫ്‌ളാറ്റിലെ സാധനസാമഗ്രികള്‍ കത്തിനശിച്ചു, 2 കാറുകളും എട്ട് ഇരുചക്ര വാഹനങ്ങളും അഗ്നിക്കിരയായി

8 നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം; ആളപായമില്ല, ഫ്‌ളാറ്റിലെ സാധനസാമഗ്രികള്‍ കത്തിനശിച്ചു, 2 കാറുകളും എട്ട് ഇരുചക്ര വാഹനങ്ങളും അഗ്നിക്കിരയായി

8 നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം; ആളപായമില്ല, ഫ്‌ളാറ്റിലെ സാധനസാമഗ്രികള്‍ കത്തിനശിച്ചു, 2 കാറുകളും എട്ട് ഇരുചക്ര വാഹനങ്ങളും അഗ്നിക്കിരയായി

8 നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം; ആളപായമില്ല, ഫ്‌ളാറ്റിലെ സാധനസാമഗ്രികള്‍ കത്തിനശിച്ചു, 2 കാറുകളും എട്ട് ഇരുചക്ര വാഹനങ്ങളും അഗ്നിക്കിരയായി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, fire, Anangoor, Fire in Apartment in Anangoor
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia