Rescued | സെപ്റ്റിക് ടാങ്കിൽ കുടുങ്ങിയ നായക്കുഞ്ഞിന് രക്ഷകരായി അഗ്‌നിരക്ഷാ സേന; കയ്യടിച്ച് നാട്ടുകാർ
Dec 27, 2023, 12:55 IST
തുടർന്ന് ബുധനാഴ്ച രാവിലെ കാസർകോട് അഗ്‌നിരക്ഷാ സേനയെ വിവരം അറിയിച്ചു. 10 മിനുറ്റിനുള്ളിൽ തന്നെ അഗ്‌നിരക്ഷാനിലയത്തിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഏറെ പണിപ്പെട്ട് നായക്കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.
സെപ്റ്റിക് ടാങ്കിൽ കുടുങ്ങിയ നായക്കുഞ്ഞിന് രക്ഷകരായി അഗ്‌നിരക്ഷാ സേന pic.twitter.com/Ngv0qAeO37
— Kasargod Vartha (@KasargodVartha) December 27, 2023
നിസാരമെന്ന് കരുതി അവഗണിക്കാമായിരുന്നിട്ടും ഉടൻ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ അഗ്‌നിരക്ഷാ സേനയുടെ നടപടിയെ നാട്ടുകാർ പ്രശംസിച്ചു. ഒരു നായക്കുഞ്ഞിന്റെ പോലും ജീവന് അഗ്‌നിരക്ഷാ സേന നൽകുന്ന പ്രധാന്യം മതിപ്പുളവാക്കുന്നതാണെന്നും ഏറെ സന്തോഷമുണ്ടെന്നും പൊതുപ്രവർത്തകനായ സിദ്ദീഖ് ചേരങ്കൈ പറഞ്ഞു.
Keywords: News, Kerala, Kasaragod, Fire Force, Malayalam News, Crime, Septic Tank, Dog, Rescue, Natives, Fire force rescues dog stuck on septic tank.
< !- START disable copy paste -->