Fire | 'വിഷു ആഘോഷത്തിനിടെ പടക്കം വീണു'; റിസോർടിൽ തീപ്പിടിത്തം; അത്യാഹിതം ഒഴിവായി
Apr 15, 2023, 11:42 IST
നീലേശ്വരം: (www.kasargodvartha.com) റിസോർട് തീപ്പിടിത്തത്തിൽ കത്തി നശിച്ചു. വിഷു ആഘോഷത്തിനിടെ പടക്കം വന്ന് വീണതാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് അധികൃതർ പറയുന്നത്. ശനിയാഴ്ച പുലർചെ നീലേശ്വരം ഒഴിഞ്ഞ വളപ്പിലെ ഹെർമിറ്റേജ് റിസോർടിലാണ് അപകടം സംഭവിച്ചത്.
പുല്ല് മേഞ്ഞ മേൽക്കൂരകളുള്ള കോടേജുകളാണ് ഇവിടെയുള്ളത്. ഇതാണ് തീ ആളിപ്പടരാൻ കാരണമായതെന്ന് സംശയിക്കുന്നത്. തീ പിടിച്ചയുടൻ റിസോർടിൽ ഉണ്ടായിരുന്നവരെ ഒഴിപ്പിക്കാൻ കഴിഞ്ഞതിനാൽ അത്യാഹിതം ഒഴിവായി. രണ്ട് യൂനിറ്റ് ഫയർഫോഴ്സും റിസോർട് ജീവനക്കാരും ചേർന്നാണ് തീയണച്ചത്. ഓഫീസ് ഉൾപെടെ റിസോർട് പൂർണമായും കത്തി നശിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, News, Top-Headlines, Kasaragod-News, Fire, Neeleshwaram, Resort, Vishu, Fire Force. Fire breaks out at Resort.
< !- START disable copy paste -->