ഒടുവില്‍ ആ മുറവിളിക്ക് പരിഹാരം; കാസര്‍കോട്ട് പാസ്പോര്‍ട്ട് സേവാകേന്ദ്രം വരുന്നു
Feb 9, 2017, 11:14 IST
കാസര്‍കോട്: (www.kasargodvartha.com 09/02/2017) ഏറെനാള്‍ നീണ്ടുനിന്ന കാസര്‍കോടിന്റെ വലിയൊരു മുറവിളിക്ക് ഒടുവില്‍ പരിഹാരമാകുന്നു. കാസര്‍കോട് ജില്ലയ്ക്ക് സ്വന്തമായി ഒരു പാസ്പോര്‍ട്ട് സേവാകേന്ദ്രം വേണമെന്ന ഇവിടത്തെ ജനങ്ങളുടെ ഒറ്റക്കെട്ടായ ആവശ്യത്തോട് അധികൃതര്‍ അനുഭാവ പൂര്‍വമായ സമീപനം സ്വീകരിച്ചിരിക്കുകയാണ്.
ഫെബ്രുവരി 28 മുതല്‍ കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസില്‍ പാസ്പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കും. സ്വന്തം കെട്ടിടത്തില്‍ സ്ഥിരസൗകര്യം ഒരുക്കിയാണ് പാസ്പോര്‍ട്ട് സേവാകേന്ദ്രം പ്രവര്‍ത്തിക്കുക. ഇതിന്റെ ഭാഗമായി പ്രവര്‍ത്തനത്തിന് മേല്‍നോട്ടംവഹിക്കുന്ന കോഴിക്കോട് റീജണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ ബുധനാഴ്ച കാസര്‍കോട്ട് എത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. പി കരുണാകരന് എം പിയുമായി അദ്ദേഹം ചര്‍ച്ച നടത്തുകയും പാസ്പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നത് സംബന്ധിച്ച് വിശദീകരിക്കുകയും ചെയ്തു.
കേരളത്തില്‍ ആദ്യഘട്ടത്തില്‍ തുടങ്ങുന്ന രണ്ട് പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങളില്‍ ഒന്ന് ജില്ലയ്ക്ക് ലഭിച്ചത് ഇവിടത്തെ ജനപ്രതിനിധികളുടേയും പ്രവാസി സംഘടനകളുടേയും ഇടപെടല്‍കൊണ്ടാണ്. കഴിഞ്ഞവര്‍ഷം ജില്ലയില്‍ പാസ്പോര്‍ട്ട് സേവാക്യാമ്പ് നടത്തി ഇതിന്റെ അനിവാര്യത ബന്ധപ്പെട്ട അധികാരികളെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. പ്രശ്നത്തിന്റെ ഗൗരവം അധികാരികള്‍ ഉള്കൊണ്ടതോടെ പാസ്പോര്‍ട്ട് സേവാകേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നതിനുള്ള നടപടിക്രമകള്‍ പൂര്‍ത്തിയാവുകയായിരുന്നു. ഇത്രയുംകാലം കാസര്‍കോട് ജില്ലയിലെ ആളുകള്‍ പയ്യന്നൂരിലുള്ള പാസ്പോര്‍ട്ട് സേവാകേന്ദ്രത്തെയാണ് ആശ്രയിച്ചിരുന്നത്.
ജില്ലയില്‍നിന്നും ആയിരക്കണക്കിന് ആളുകള്‍ ജോലി ആവശ്യത്തിനും സന്ദര്‍ശനത്തിനും തീര്‍ത്ഥാടനത്തിനും ഒക്കെയായി ഗള്‍ഫിലേക്കും മറ്റു വിദേശ രാ്ജ്യങ്ങളിലേക്കും പോകുന്നുണ്ട്. കീലോമീറ്ററുകള്‍ താണ്ടി ഇവിടത്തെ ആളുകള്‍ക്ക് പയ്യന്നൂരിലെ പാസ്പോര്‍ട്ട് സേവാകേന്ദ്രത്തിലേക്ക് പോകേണ്ടിവരുന്നത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. കനത്ത തിരക്കിനിടയില്‍ പാസ്പോര്‍ട്ട് നേടിയെടുക്കുകയെന്നതും എളുപ്പമായിരുന്നില്ല. പയ്യന്നൂരിലെ പാസ്പോര്‍ട്ട് സേവാകേന്ദ്രത്തില്‍ ലഭിച്ച അപേക്ഷകളില്‍ ഭൂരിഭാഗവും കാസര്‍കോട് ജില്ലയില്നിന്നുള്ളവരുടേതാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2016 നവംബറിലെ കണക്കുപ്രകാരം 61,742 അപേക്ഷകളാണ് പയ്യന്നൂരിലെ പാസ്പോര്‍ട്ട് സേവാകേന്ദ്രത്തില്‍ ലഭിച്ചത്. ഇതില്‍ 44,844 അപേക്ഷകളും കാസര്‍കോട് ജില്ലയില്‍നിന്നായിരുന്നു. 2015 ലും ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ വന്നത് കാസര്‍കോട്ട് നിന്നാണ്. ആകെ ലഭിച്ച 71,378 അപേക്ഷകളില്‍ 52,173 അപേക്ഷകള്‍ കാസര്‍കോട് ജില്ലയില്‍നിന്നാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കാസര്‍കോട്ട് പാസ്പോര്‍ട്ട് സേവാകേന്ദ്രം വേണമെന്ന ചിന്താഗതിയില്‍ അധികൃതര്‍ എത്തുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Passport, Head post office, Finally Passport Seva Kendra opens in Kasaragod