city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Wild Elephant | മലയോര മേഖലയിലെ കാട്ടാന ശല്യത്തിന് പരിഹാരം; ആനപ്രതിരോധ വേലി പ്രവര്‍ത്തന സജ്ജമായി; 3.33 കോടി രൂപയുടെ പദ്ധതി

കാസര്‍കോട്: (www.kasargodvartha.com) മലയോര മേഖലയിലുള്ള ആനശല്യം തടയുന്നതിനായി കാറഡുക്ക ബ്ലോക് പഞ്ചായതിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ആസൂത്രണം ചെയ്ത ആനപ്രതിരോധ വേലി പ്രവര്‍ത്തന സജ്ജമായതായി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിരീക്ഷണ ടവറടക്കം 3.33 കോടിയുടെ പദ്ധതിയില്‍ വേലിക്കായി മാത്രം 1.7 കോടി ചിലവിട്ടുവെന്ന് കാറഡുക്ക ബ്ലോക് പഞ്ചായത് പ്രസിഡന്റ് സിജി മാത്യു പറഞ്ഞു.
                        
Wild Elephant | മലയോര മേഖലയിലെ കാട്ടാന ശല്യത്തിന് പരിഹാരം; ആനപ്രതിരോധ വേലി പ്രവര്‍ത്തന സജ്ജമായി; 3.33 കോടി രൂപയുടെ പദ്ധതി

ആനശല്യം രൂക്ഷമായ ദേലംപാടി, കാറഡുക്ക, ബേഡഡുക്ക, മുളിയാര്‍, കുറ്റിക്കോല്‍ പഞ്ചായതുകളെയും ജില്ലാ പഞ്ചായതിന്റെയും ചേര്‍ത്ത് സംയുക്ത പദ്ധതിയാണ് കാറഡുക്ക ആന പ്രതിരോധ പദ്ധതി. 30 ല്‍ അധികം ആനകള്‍ ജനവാസകേന്ദ്രങ്ങളില്‍ വര്‍ഷങ്ങളായി വലിയ തോതില്‍ നഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. കൃഷിക്കാരുടെയും നാട്ടുകാരുടെയും വലിയ പ്രയാസത്തിന്റെ അടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കാറഡുക്ക ആനപ്രതിരോധ പദ്ധതി ഇപ്പോള്‍ പുര്‍ണ വിജയത്തിലെത്തി.

വനംവകുപ്പുമായി ചേര്‍ന്ന് ത്രിതല പഞ്ചായതുകള്‍ നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ പദ്ധതിയാണിത്. ഇതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക പ്രോജക്റ്റ് തയ്യാറാക്കി സംസ്ഥാന പ്ലാനിങ് കോഡിനേഷന്‍ കമിറ്റിയുടെ അംഗീകാരം വാങ്ങിയാണ് ഈ പദ്ധതി ആരംഭിച്ചത്. തദ്ദേശസ്വയംഭരണ വകുപ്പിന്റെയും വനംവകുപ്പിന്റെയും മന്ത്രിമാരെ കണ്ട് ചര്‍ച നടത്തിയ ശേഷമാണ് പ്രോജക്ട് അംഗീകരിച്ചത്. സംസ്ഥാന ആസൂത്രണ വകുപ്പ് അംഗീകാരം ലഭിച്ചത് കൂടാതെ മാതൃകാ പദ്ധതിയെന്ന നിലയില്‍ പ്രോത്സാഹന ധനസഹായവും അനുവദിച്ചു.

ഉദ്ദേശിച്ചതിലും കൂടുതല്‍ സമയം നിര്‍മാണ പ്രവര്‍ത്തനനത്തില്‍ കാലതാമസം ഉണ്ടായെങ്കിലും ഇപ്പോള്‍ 29 കിലോമീറ്റര്‍ ദൂരത്തില്‍ വേലി നിര്‍മാണം പൂര്‍ത്തീകരിച്ചു. ഇതിനോടനുബന്ധിച്ച് കാംപ് ഷെഡ്, സെര്‍ച് ടവര്‍ എന്നിവ പൂര്‍ത്തീകരിക്കാനുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഇപ്പോള്‍ ആദ്യമായാണ് അഞ്ച് പഞ്ചായത് പരിധിയില്‍ ഒരു ആനയുമില്ലാത്ത സ്ഥിതിയുള്ളത്. അതിന് കാരണം ആനകളെ പൂര്‍ണമായും വേലിയ്ക്ക് പുറത്തേക്ക് കടത്തുന്നതില്‍ പ്രയത്‌നിച്ച വനംവകുപ്പാണ്. സാധാരണ ആനകളെ തിരിച്ചയക്കാറുണ്ട് എങ്കിലും വേലി പൂര്‍ണമായും സജ്ജമായതോടെ കഴിഞ്ഞ ഒരാഴ്ചയായി ആനക്കൂട്ടം തിരിച്ചു വന്നിട്ടില്ല. പരപ്പ ഫോറസ്റ്റ് ഡിവിഷന് കീഴില്‍ നാല് ആനകള്‍ ഇപ്പോഴുമുണ്ട്. ആനകള്‍ വേലിയ്ക്ക് അരികിലെത്തി തിരിച്ചു പോയത് സോളാര്‍ തൂക്ക് വേലി ഫലപ്രദമെന്നതിന്റെ തെളിവാണ്.

പദ്ധതി തുകയായ 3.33 കോടി രൂപയില്‍ 1.20 കോടി രൂപ ത്രിതല പഞ്ചായതുകള്‍ കൈമാറി. പ്രോത്സാഹന ധനസഹായമായ 60 ലക്ഷം രൂപ ഉടന്‍ ലഭിക്കും. പുതിയ പദ്ധതിയില്‍ ഇതിനായി തുക മാറ്റി വെച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ക്കും വേലിയുടെ സംരക്ഷണത്തിനായി 12 വാചര്‍മാര്‍ പ്രവര്‍ത്തിക്കുന്നു. വനംവകുപ്പ് ഇതിന്റെ ചിലവുകള്‍ വഹിക്കുന്നു. ത്രിതല പഞ്ചായതുകളുടെ തുക കൂടി ഇതിനായി ലഭ്യമാക്കുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ വനംമേധാവി കെ അശ്‌റഫ്, ബ്ലോക് പഞ്ചായത് സ്ഥിരം സമിതി ചെയര്‍മാന്‍ ബി കെ നാരായണന്‍ എന്നിവരും പങ്കെടുത്തു.

Keywords: Wild Elephant, Karadaka, Malayalam News, Kerala News, Malayalam News, Kasaragod News, Press Meet, Fences built to prevent elephants.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia