2016 വരെ മകളെ പീഡിപ്പിച്ച ശേഷം പിതാവ് ഗള്‍ഫിലേക്ക് പോയി; രണ്ടു വര്‍ഷത്തിനു ശേഷം തിരിച്ചുവന്നപ്പോഴും പീഡനം തുടര്‍ന്നു, പെണ്‍കുട്ടി പരാതിയുമായി പോലീസിലെത്തി, പിതാവ് അറസ്റ്റില്‍
Oct 25, 2018, 21:40 IST
പയ്യന്നൂര്‍: (www.kasargodvartha.com 25.10.2018) 2016 വരെ മകളെ പീഡിപ്പിച്ച ശേഷം പിതാവ് ഗള്‍ഫിലേക്ക് പോയി. രണ്ടു വര്‍ഷത്തിനു ശേഷം തിരിച്ചുവന്നപ്പോഴും പീഡനം തുടര്‍ന്നതോടെ പെണ്‍കുട്ടി പരാതിയുമായി പോലീസിലെത്തി. ഇതോടെ കേസെടുത്ത പോലീസ് പിതാവിനെ അറസ്റ്റു ചെയ്തു. പയ്യന്നൂരിന് സമീപത്തെ ഒരു പ്രദേശത്താണ് നാടിനെ നടുക്കിയ പീഡന സംഭവം അരങ്ങേറിയത്.
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പരാതിയുമായി പോലീസിലെത്തിയത്. പെണ്‍കുട്ടിയുടെ പിതാവ് നിരന്തരം കുട്ടിയെ പീഡിപ്പിച്ചു വന്നിരുന്നു. രണ്ടു വര്‍ഷം മുമ്പ് ഗള്‍ഫിലേക്ക് പോകുന്നതു വരെ ഇത് തുടര്‍ന്നു. ഇതിനു ശേഷം കഴിഞ്ഞയാഴ്ചയാണ് പിതാവ് നാട്ടിലേക്ക് അവധിക്ക് വന്നത്. ഇതിനു ശേഷവും കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെ എതിര്‍ത്ത കുട്ടി സ്‌കൂളിലെത്തി അധ്യാപികയെ വിവരമറിയിക്കുകയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ പോലീസിലെത്തി പരാതി നല്‍കുകയുമായിരുന്നു.
സംഭവത്തില്‍ കേസെടുത്ത പയ്യന്നൂര്‍ സി ഐ കെ വിനോദ് കുമാറാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Payyanur, Kasaragod, News, Arrest, Father, Molestation, Father arrested for molesting child