രണ്ട് മക്കളെ കൊല്ലപ്പെട്ട നിലയിലും അച്ഛനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി
ചെറുവത്തൂർ: (www.kasargodvartha.com 17.03.2021) രണ്ട് മക്കളെ കൊല്ലപ്പെട്ട നിലയിലും അച്ഛനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. പിലിക്കോട് മടിവയിലെ ഓടോറിക്ഷ തൊഴിലാളി രുപേഷിനെ (37) തൂങ്ങിമരിച്ച നിലയിലും മക്കളായ വൈദേഹി (10), ശിവനന്ദ് (ആറ്) എന്നിവരെ നിർമാണം നടക്കുന്ന വീടിന്റെ മുറിയിൽ കൊല്ലപ്പെട്ട നിലയിലുമാണ് കണ്ടെത്തിയത്.
ചെറുവത്തൂർ മടിക്കുന്നിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മടിക്കുന്നിൽ പുതിയ വീടിന്റെ പണി നടന്നു കൊണ്ടിരിക്കുകയാണ്. ഇവിടെയാണ് മൃതദേഹം കണ്ടെത്തിയത്.
രൂപേഷ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് സ്ഥലത്തെത്തിയ ചന്തേര പൊലീസിന്റെ പ്രാഥമിക നിഗമനം.
കാഞ്ഞങ്ങാട് സ്വദേശിനി സവിതയാണ് രൂപേഷിന്റെ ഭാര്യ. ഇവർ തമ്മിൽ അകന്നു കഴിയുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. പിലിക്കോട് ജിയുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് വൈദേഹി. ശിവനന്ദ് ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. ചന്തേര സിഐ, എസ് ഐ ഉൾപെടെയുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala, News, Top-Headlines, Dead, Dead body, father-dead, Cheruvathur, Hanged, Children, father and two childrens were found dead