city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Smoking Dangers | ദോഷവശങ്ങള്‍ അറിഞ്ഞിട്ടും പലരും പുകവലി ശീലം മാറ്റുന്നില്ലേ? കാഴ്ചയെ വരെ ബാധിക്കുമെന്ന് വിദഗ്ധര്‍!

കൊച്ചി: (KasargodVartha) മെയ് 31നാണ് ലോക പുകയില വിരുദ്ധ ദിനം. പുകവലിയും പുകയില ഉപയോഗവും ഒരു വ്യക്തിയില്‍ ഉണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ച് ബോധവത്കരണം സൃഷ്ടിക്കാനാണ് ഈ ദിനം ആചരിക്കുന്നത്. എന്നാല്‍ പലര്‍ക്കും പുകവലിയുടെ ദോഷവശങ്ങള്‍ അറിയാമെങ്കിലും ഈ ശീലം മാറ്റാന്‍ പലരും അത് ചെയ്യാറില്ല.

പുകവലിയെന്ന മഹാമാരിമൂലം ഉണ്ടാകുന്ന രോഗങ്ങളിലേക്കും മരണങ്ങളിലേക്കും ലോക ശ്രദ്ധ കൊണ്ടുവരുവാനായി 1988 ലാണ് ലോകാരോഗ്യ സംഘടന ലോക വിരുദ്ധ ദിനാചരണത്തിന് തുടക്കമിട്ടത്.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 70 ലക്ഷത്തിലധികം പേരാണ് പുകയില മൂലം മരിക്കുന്നത്. പുകവലി മാത്രമല്ല, പാസീവ് സ്‌മോകിങ്ങും ആരോഗ്യത്തിന് ഹാനികരമാണ്. പുകവലി മൂലം മനുഷ്യ ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും തകരാര്‍ സംഭവിക്കാം.

മനുഷ്യസമൂഹത്തിന്റെ ആരോഗ്യത്തെ ഹനിക്കും വിധം പുകയിലയുടെ നിര്‍മാണവും വിപണനവും നമ്മുടെ പരിസ്ഥിതിയെയും വിഷമയമാക്കുന്നു. പുകവലി ഒരു മനുഷ്യനെ ശാരീരികമായും സാമൂഹികമായും സാമ്പത്തികമായും തളര്‍ത്തുന്നു. പുകയിലയില്‍ അടങ്ങിയിട്ടുള്ള 'നികോടിന്‍' പുകയിലയോടുള്ള ആസക്തിക്ക് കാരണമാകുന്നു. നികോടിന്‍മൂലം ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന 'ഡോപമിന്‍' എന്ന

രാസവസ്തു പുകയിലയോടുള്ള ആസക്തി കൂട്ടുന്നു. ഈ ആസക്തി പുകയില ഉപയോഗം പൊതുവെ കൂടുവാന്‍ വഴിവെക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.

കൂടാതെ, പുകവലിക്കുന്നവര്‍ക്ക് age-related macular degeneration (AMD) എഎംഡി വികസിപ്പിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. പുകവലി ഡ്രൈ ഐ സിന്‍ഡ്രോം വികസിപ്പിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ഇത് കണ്ണുകള്‍ക്ക് വേണ്ടത്ര കണ്ണുനീര്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വരുകയോ കണ്ണുനീര്‍ പെട്ടെന്ന് ഉണങ്ങുന്നതിന് കാരണമാകുന്നു. പുകയില കണ്ണുകള്‍ക്ക് വരള്‍ചയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Smoking Dangers | ദോഷവശങ്ങള്‍ അറിഞ്ഞിട്ടും പലരും പുകവലി ശീലം മാറ്റുന്നില്ലേ? കാഴ്ചയെ വരെ ബാധിക്കുമെന്ന് വിദഗ്ധര്‍!

കണ്ണുകളില്‍ നിന്ന് തലച്ചോറിലേക്ക് വിഷ്വല്‍ സിഗ്‌നലുകള്‍ കൈമാറുക എന്നതാണ് ഒപ്റ്റിക് നാഡി ചെയ്ത് വരുന്നത്. ഗ്ലോകോമയിലേക്ക് നയിച്ചേക്കാവുന്ന ഒപ്റ്റിക് നാഡിയുടെ തകരാറുമായി പുകവലി ബന്ധപ്പെട്ടിരിക്കുന്നു. വര്‍ധിച്ച ഇന്‍ട്രാക്യുലര്‍ മര്‍ദം, ഓക്സിഡേറ്റീവ് സ്‌ട്രെസ് എന്നിവ നാഡിക്ക് തകരാറുണ്ടാക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

മങ്ങിയ കാഴ്ച, കണ്ണില്‍ വരള്‍ച്ച, ചൊറിച്ചില്‍ അനുഭവപ്പെടുക, കുറഞ്ഞ വെളിച്ചത്തില്‍ കാണാന്‍ ബുദ്ധിമുട്ട്, കാഴ്ച നഷ്ടപ്പെടല്‍ ഇതെല്ലാം പുകവലിയുമായി ബന്ധപ്പെട്ട നേത്രരോഗങ്ങളുടെ ലക്ഷണങ്ങളാണ്. സെകന്‍ഡ് ഹാന്‍ഡ് സ്‌മോക് കണ്ണുകള്‍ക്ക് ഹാനികരമാണെന്നും കണ്ണുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും വിദഗ്ധര്‍ പറയുന്നു. പുകയില ഉപയോഗിക്കുന്നവര്‍ക്കൊപ്പം താമസിക്കുന്ന വ്യക്തികള്‍ക്ക് സെകന്‍ഡ് ഹാന്‍ഡ് പുകയില്‍ നിന്ന് പ്രായവുമായി ബന്ധപ്പെട്ട മാക്യുലാര്‍ ഡീജെനറേഷന്‍ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.

Keywords: News, Kerala, Kerala-News, Top-Headlines, WHO, World, Health Organization, May 31, Health-News, Vision Loss, Eye, Diseases, Cause, Smoking, World No Tobacco Day, Fatal diseases caused by smoking.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia