city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫാഷൻ ഗോൾഡ് തട്ടിപ്പ്‌ കേസ്: മൂന്നാം പ്രതിയെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയതായി വിവരം

തൃക്കരിപ്പൂർ: (www.kasargodvartha.com 19.08.2021) ഫാഷന്‍ ഗോള്‍ഡ്‌ നിക്ഷേപ തട്ടിപ്പ്‌ കേസിലെ ഒന്നാം പ്രതിയും എം ഡിയുമായ ചന്തേരയിലെ ടി കെ പൂക്കോയ തങ്ങളുടെ മകൻ ഹിശാമിനെ അറസ്റ്റ് ചെയ്യാൻ ക്രൈം ബ്രാഞ്ച് ഇൻറർപോളിൻ്റെ സഹായം തേടിയതായി റിപോർട്.

  
ഫാഷൻ ഗോൾഡ് തട്ടിപ്പ്‌ കേസ്: മൂന്നാം പ്രതിയെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയതായി വിവരം



പൂക്കോയ തങ്ങള്‍ക്കൊപ്പം ആദ്യം നേപാളിലേക്കും അവിടെ നിന്ന് ഗള്‍ഫിലേക്കും കടക്കുകയായിരുന്നു ഹിശാമെന്നാണ് വിവരം. ഇയാൾക്കായി നേരത്തെ ക്രൈംബ്രാഞ്ച് ലുക്ഔട് നോടീസ്‌ ഇറക്കിയിരുന്നു. ഫലമുണ്ടാകാത്തതിനെ തുടര്‍ന്നാണ്‌ റെഡ്‌കോര്‍ണര്‍ നോടീസ്‌ പുറപ്പെടുവിക്കുന്നതിനുള്ള നടപടി ആവശ്യപ്പെട്ട്‌ കൊണ്ട്‌ ഇന്റര്‍പോളുമായി ബന്ധപ്പെട്ടത്.

ഇതിനിടയില്‍ കേസിലെ പ്രതിയും മുന്‍ മഞ്ചേശ്വരം എംഎല്‍എയുമായ എം സി ഖമറുദ്ദീനെയും പൂക്കോയ തങ്ങളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്‌തതു വഴി കേസില്‍ സുപ്രധാന വിവരങ്ങൾ ലഭിച്ചതായും തങ്ങള്‍ നേരത്തെ നല്‍കിയ പല മൊഴികളും കെട്ടിച്ചമച്ചതാണെന്നാണ്‌ ബോധ്യമായതായും അന്വേഷണ സംഘം സൂചിപ്പിക്കുന്നു.

ഇരുവരും, ജ്വലറിയിലെ മാനജര്‍ ഉള്‍പെടെയുള്ള ജീവനക്കാരും നല്‍കിയ മൊഴികള്‍ വിശദമായി പരിശോധിച്ചു വരികയാണെന്ന്‌ അന്വേഷണ സംഘം വ്യക്തമാക്കുന്നു. അതിനിടെ പൂക്കോയ തങ്ങളെ വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ക്രൈം ബ്രാഞ്ച് നീക്കം തുടങ്ങിയതായും വിവരങ്ങളുണ്ട്.

Keywords: Kasaragod, Trikaripur, News, Top-Headlines, Complaint, Investigation, Report, Crime branch, Manjeshwaram, MLA, Case, Jewellery, Fashion Gold Investment Fraud Case: seeks Interpol help to nab third suspect.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia