city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Celebrities | 2022 ന്റെ നഷ്ടങ്ങൾ; ഈ വർഷം വിടവാങ്ങിയ പ്രമുഖ സെലിബ്രിറ്റികൾ


ന്യൂഡെൽഹി: (www.kasargodvartha.com) 2022 ൽ ലതാ മങ്കേഷ്‌കർ, കെകെ, രാജു ശ്രീവാസ്തവ, ബാപ്പി ലാഹിരി എന്നിവരുൾപ്പെടെ നിരവധി ഇതിഹാസങ്ങൾ ഈ ലോകത്തോട് വിട പറഞ്ഞു. ഒരൊറ്റ വർഷം കൊണ്ട് അനവധി സംഗീത പ്രതിഭകളുടെ വിയോഗത്തോടെ സിനിമാലോകത്തിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ഈ വർഷം ലോകത്തോട് വിട പറഞ്ഞ സെലിബ്രിറ്റികളെ പരിശോധിക്കാം.
         
ലതാ മങ്കേഷ്‌കർ

'ഇന്ത്യയുടെ വാനമ്പാടി' എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കർ ദീർഘകാലമായി അസുഖത്തെ തുടർന്ന് ഫെബ്രുവരി ആറിന് ബ്രീച്ച് കാൻഡി ആശുപത്രിയിൽ വച്ച് അന്തരിച്ചു. അന്നു വൈകുന്നേരം തന്നെ ശിവാജി പാർക്കിൽ സംസ്കരിച്ചു. സംസ്കാര ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി, മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഷാരൂഖ് ഖാൻ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങളും ആയിരക്കണക്കിന് ആരാധകരും പങ്കെടുത്തു.

ബപ്പി ലാഹിരി

ഗായകനും സംഗീതസംവിധായകനുമായ അലോകേഷ് എന്ന ബപ്പി ലാഹിരി ഫെബ്രുവരി 16 ന് അന്തരിച്ചു. ഒ‌എസ്‌എ (ഒബ്‌സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ) മൂലമാണ് മരിച്ചത് എന്നാണ് വിവരം. പല രോഗങ്ങളും അദ്ദേഹത്തെ ബാധിച്ചിരുന്നു. ഡിസ്കോ രാജാവ് എന്നും അറിയപ്പെടുന്നു. എണ്‍പതുകളിലും തൊണ്ണൂറുകളിലും യുവതയെ ത്രസിപ്പിച്ച മാന്ത്രികസംഗീതത്തിന്‍റെ ഉന്മാദത്തിടമ്പേറ്റിയ സംഗീത പ്രതിഭയാണ്.

കെകെ

53 കാരനായ പിന്നണി ഗായകൻ കൃഷ്ണകുമാർ കുന്നത്ത് എന്ന കെകെ മെയ് 31 ന് ഗുരുദാസ് കോളേജ് നസ്‌റുൽ മഞ്ചിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ അന്തരിച്ചു. ഗാനാലാപനത്തിനിടെ കെകെ അവശനായിരുന്നു. ഹോട്ടലിൽ തിരിച്ചെത്തിയ അദ്ദേഹം അബോധാവസ്ഥയിലായി, തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെവച്ച് അദ്ദേഹം മരിച്ചതായി ഡോക്ടർ അറിയിച്ചു. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി 700 ലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

കെ പി എ സി ലളിത

മലയാള സിനിമയിലെ വൈവിധ്യമാർന്നതുമായ അഭിനേത്രികളിൽ ഒരാളായിരുന്ന കെപിഎസി ലളിത ഫെബ്രുവരി 22 നാണ് വിടവാങ്ങിയത്. ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയന്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലുവട്ടവവും നേടിയിട്ടുണ്ട്.

സിദ്ധു മൂസ്വാല

മെയ് 29നാണ് പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാല കൊല്ലപ്പെട്ടത്. ഗോൾഡി ബ്രാർ എന്ന സതീന്ദർജീത് സിംഗ് ആണ് കൊലപാതകത്തിന്റെ സൂത്രധാരനെന്ന് സംശയിക്കുന്നു. ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ അംഗമായ ഗോൾഡി ബ്രാർ 2017ലാണ് കാനഡയിൽ നിന്ന് യുഎസിലേക്ക് മാറിയത്. മുസേവാലയുടെ ക്രൂരമായ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആ സംഘടന ഏറ്റെടുത്തിരുന്നു.
                       
Celebrities | 2022 ന്റെ നഷ്ടങ്ങൾ; ഈ വർഷം വിടവാങ്ങിയ പ്രമുഖ സെലിബ്രിറ്റികൾ

പണ്ഡിറ്റ് ബിർജു മഹാരാജ്

പണ്ഡിറ്റ് ബിർജു മഹാരാജ് ഇന്ത്യൻ നൃത്ത-സംഗീത ലോകത്തെ ജീവിക്കുന്ന ഇതിഹാസമായി മാറിയിരുന്നു. ജനുവരി 17 ന് അദ്ദേഹം മരിച്ചു. അദ്ദേഹത്തിന് 83 വയസായിരുന്നു. പത്മവിഭൂഷൺ, പത്മഭൂഷൺ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. വാദ്യോപകരണ സംഗീതം, നൃത്തസംവിധാനം, ഗാനരചന എന്നീ മേഖലകളിലും തിളങ്ങി.

രാജു ശ്രീവാസ്തവ

ജനപ്രിയ ഹാസ്യനടന്‍ രാജു ശ്രീവാസ്തവ (58) സെപ്തംബർ 21 ന് എയിംസിൽ ചികിത്സയ്ക്കിടെ മരിച്ചു. ജിമ്മിൽ വ്യായാമത്തിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചത്. 2005 പുറത്തിറങ്ങിയ ‘ദ് ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചാലഞ്ച്’ എന്ന ടെലിവിഷൻ ഷോയിലൂടെയാണ് സ്റ്റാൻഡ് അപ് കോമഡി രംഗത്ത് രാജു ശ്രദ്ധേയനാകുന്നത്.

പ്രതാപ് പോത്തൻ

അഞ്ച് ഭാഷകളിലായി 100-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള പ്രതാപ് പോത്തൻ സംവിധായകനും എഴുത്തുകാരനും നിർമ്മാതാവുമാണ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

അരുൺ ബാലി

മുതിർന്ന ഇന്ത്യൻ നടൻ അരുൺ ബാലി ഒക്ടോബർ ഏഴിന് അന്തരിച്ചു. തന്റെ നീണ്ട കരിയറിൽ അദ്ദേഹം നിരവധി സിനിമകളിലും ടിവി ഷോകളിലും അഭിനയിച്ചു. അമിതാഭ് ബച്ചൻ, നീതു ഗുപ്ത, രശ്മിക എന്നിവർ അഭിനയിച്ച ഗുഡ്‌ബൈ എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്.

സിദ്ധാന്ത് സൂര്യവംശി

ടിവി നടൻ സിദ്ധാന്ത് വീർ സൂര്യവംശി (സിദ്ധാന്ത് സൂര്യവംശി) ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ മരിക്കുകയായിരുന്നു. മോഡലിങ്ങിലൂടെ കരിയർ ആരംഭിച്ച സിദ്ധാന്ത് ഏക്ത കപൂര്‍ നിര്‍മിച്ച ഖുസും എന്ന സീരിയലിലൂടെയാണ് ടെലിവിഷന്‍ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. സമീന്‍ സേ ആസ്‌മാന്‍ തക്, വിരുദ്ധ്, ഭാഗ്യവിധാത, മംമ്ത, ഖയാമത്ത് തുടങ്ങിയ സിരീയലുകളില്‍ വേഷമിട്ടു.
             
Celebrities | 2022 ന്റെ നഷ്ടങ്ങൾ; ഈ വർഷം വിടവാങ്ങിയ പ്രമുഖ സെലിബ്രിറ്റികൾ


കോട്ടയം പ്രദീപ്

ഹാസ്യ വേഷങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടന്‍ കോട്ടയം പ്രദീപ് ഫെബ്രുവരി 17നാണ് അന്തരിച്ചത്. 60 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ജൂനിയര്‍ അഭിനേതാവായാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഐവി ശശി സംവിധാനം ചെയ്ത 'ഈ നാട് ഇന്നലെ വരെ' എന്ന ചിത്രത്തിലൂടെയാണ് കോട്ടയം പ്രദീപ് ചലച്ചിത്ര രംഗത്ത് എത്തിയത്.

കൊച്ചുപ്രേമൻ

ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായ സിനിമാ നടൻ കൊച്ചുപ്രേമൻ (68) തിരുവനന്തപുരത്തെ ആശുപത്രിയിൽ ഡിസംബർ മൂന്നിനാണ് മരണപ്പെട്ടത്. 250 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തന്റെ സ്വതസിദ്ധമായ സംഭാഷണ ശൈലിലൂടെയാണ് കൊച്ചുപ്രേമൻ മലയാളികളുടെ പ്രിയങ്കരനായത്. നാടകത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തിയത്. 1979-ൽ റിലീസായ 'ഏഴു നിറങ്ങൾ' ആണ് ആദ്യ സിനിമ.
         
Celebrities | 2022 ന്റെ നഷ്ടങ്ങൾ; ഈ വർഷം വിടവാങ്ങിയ പ്രമുഖ സെലിബ്രിറ്റികൾ

Keywords: Famous Indian Celebrities Who Died In 2022, New Delhi,news,Top-Headlines,New-Year-2023,Actor,Actress,Singer,Died.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia