city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Tree fell | മരം പൊട്ടിവീണ് ട്രാൻസ്ഫോർമർ അടക്കം 20 വൈദ്യുതി തൂണുകൾ തകർന്നു; 6 ലക്ഷം രൂപയുടെ നഷ്ടം; വൈദ്യുതി വിതരണം താറുമാറായി

ഉദുമ: (www.kasargodvartha.com) ബുധനാഴ്ച രാത്രി മുതൽ പുലർചെ വരെയുണ്ടായി ശക്തമായ മഴയിലും കാറ്റിലും ഉദുമ ഇലക്ട്രിസിറ്റി ഓഫീസിന് കീഴിലെ ഒരു ട്രാൻസ്ഫോർമറും 20 വൈദ്യുതി തൂണുകളും മരം പൊട്ടിവീണ് തകർന്നു. ആറ് ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കെ എസ് ഇ ബി ഉദുമ സെക്ഷനിലെ അസിസ്റ്റന്റ് എൻജിനീയർ പി എസ് അബ്ദുൽ ഖാദർ കാസർകോട് വാർത്തയോട് പറഞ്ഞു.

Tree fell | മരം പൊട്ടിവീണ് ട്രാൻസ്ഫോർമർ അടക്കം 20 വൈദ്യുതി തൂണുകൾ തകർന്നു; 6 ലക്ഷം രൂപയുടെ നഷ്ടം; വൈദ്യുതി വിതരണം താറുമാറായി

ബുധനാഴ്ച പുലർചെയാണ് അംബികാ നഗർ ജന്മ റോഡിൽ കൊപ്പൽ എന്ന സ്ഥലത്ത് റോഡരികിലെ പറങ്കിമാവ് കടപുഴകി വീണത്. തൊട്ടടുത്ത ട്രാൻസ്ഫോർമറും 15 ലധികം വൈദ്യുതി തൂണുകളും തകർന്നതായും അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു. സെക്ഷൻ പരിധിയിൽ ആകെ 20 വൈദ്യുതി തൂണുകൾ തകർന്നിട്ടുണ്ട്. വിവരം അറിഞ്ഞ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ വലിയ അപകടം ഒഴിവായി.



കമ്പിക്ക് മുകളിൽ മരം വീണതിനെ തുടർന്ന് അംബികാ നഗർ, കൊപ്പൽ, ജന്മ എന്നീ പ്രദേശങ്ങളിൽ നൂറുകണക്കിന് വീടുകളിലേക്കുള്ള വൈദ്യുതി ബന്ധം തടസപ്പെട്ടു. വൈദ്യുതി കമ്പികൾ മരം വീണ് പൊട്ടിയതോടെ പല ഭാഗത്തും വൈദ്യുതി വിതരണം താറുമാറായിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ, യാർഡ് അടക്കം തകർന്ന ട്രാൻസ്ഫോർമറും വൈദ്യുതി തൂണുകളും മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.

Tree fell | മരം പൊട്ടിവീണ് ട്രാൻസ്ഫോർമർ അടക്കം 20 വൈദ്യുതി തൂണുകൾ തകർന്നു; 6 ലക്ഷം രൂപയുടെ നഷ്ടം; വൈദ്യുതി വിതരണം താറുമാറായി

രാത്രി ഒമ്പത് മണിയോടെ വൈദ്യുതി വിതരണം പൂർവ സ്ഥിതിയിലാക്കാൻ കഴിയുമെന്ന് അസിസ്റ്റ് എൻജിനീയർ അറിയിച്ചു. ജില്ലയിൽ മരം പൊട്ടിവീണുള്ള അപകടങ്ങൾ വർധിച്ചിട്ടുണ്ട്. തെങ്ങ് വീണും മറ്റും 27 വീടുകൾ ഭാഗികമായും മൂന്ന് വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. ഒരു ദിവസം കൊണ്ടുള്ള കനത്ത മഴയിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

Keywords: News, Uduma, Kasaragod, Kerala, KSEB, Transformer, Electric Poles, Tree, Fallen tree damages transformer and electric poles.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia