5000 രൂപ വിലമതിക്കുന്ന നാല് ആമസോണ്‍ ഇ- കാര്‍ഡ് വാങ്ങി മെയിൽ ചെയ്യണമെന്ന് വകുപ്പ് മേധാവികൾക്ക് കലക്ടറുടെ പേരിൽ വ്യാജ സന്ദേശം
Oct 22, 2020, 16:37 IST
കാസർകോട്: (www.kasargodvartha.com 22.10.2020) 5000 രൂപാ വിലമതിക്കുന്ന നാല് ആമസോണ്‍ ഇ- കാര്‍ഡ് വാങ്ങി മെയിൽ ചെയ്യണമെന്ന് വകുപ്പ് മേധാവികൾക്ക് കലക്ടറുടെ പേരിൽ വ്യാജ സന്ദേശം. തട്ടിപ്പിനെതിരെ കരുതിയിരിക്കണമെന്ന് കലക്ടർ മുന്നറിയിപ്പ് നൽകി. കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ പേരിലാണ് വ്യാജ ഇമെയില്‍ സന്ദേശം പ്രചരിച്ചത്.
കലക്ടര്‍ സ്വന്തം ഐ പാഡില്‍ നിന്നാണ് അയക്കുന്നത് എന്നാണ് സന്ദേശത്തില്‍ പറയുന്നത്. executivecdirector29[at]gmail.com എന്ന മെയിലില്‍ നിന്നാണ് സന്ദേശം ലഭിക്കുന്നത്. ഇത് വ്യാജമാണെന്നും ഇതില്‍ വഞ്ചിതരാകരുതെന്നും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.
നേരത്തേ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അടക്കം പേരിൽ ഫേസ്‌ബുക്കിൽ വ്യാജ പ്രൊഫൈൽ അക്കൗണ്ട് ഉണ്ടാക്കി സുഹൃത്തുക്കൾക്ക് അയച്ച് കൊടുത്ത് ഗൂഗിൾ പേ വഴി പണം തട്ടിയ സംഭവം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് കലക്ടറുടെ പേരിൽ വകുപ്പ് മേധാവികൾക്ക് വ്യാജ ഇ-മെയിൽ സന്ദേശം എത്തിയിരിക്കുന്നത്.
Keywords: Fake, District Collector, News, Top-Headlines, Kasaragod, Message, Gmail, Amazon, E-Cards, Fake message in name of the collector to the department heads to buy and mail four Amazon e-cards worth Rs 5,000.
< !- START disable copy paste -->