ബി ജെ പി നേതാവിന്റെ കള്ളനോട്ടടി കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
Jul 5, 2017, 16:32 IST
കൊടുങ്ങല്ലൂര്‍: (www.kasargodvartha.com 05.07.2017) തൃശൂര്‍ മതിലകത്ത് യുവമോര്‍ച്ച നേതാവിന്റെ കള്ളനോട്ടടി കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. യുവമോര്‍ച്ച നേതാവായ തൃശൂര്‍ മതിലകത്ത് രാകേഷിന്റെ വീട്ടില്‍ നിന്ന് കള്ളനോട്ടടി യന്ത്രവും കള്ളനോട്ടുകളും പിടിച്ച കേസിലാണ് കൊടുങ്ങല്ലൂര്‍ സ്വദേശി നവീന്‍ അറസ്റ്റിലായത്. മുഖ്യപ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്നാണ് കേസ്.
കൊള്ളപലിശക്കാരെ കുടുക്കാനുള്ള റെയ്ഡിലാണ് കള്ളനോട്ട് മതിലകം പൊലീസ് കണ്ടത്തിയത്. ബിജെപി കയ്പ്പമംഗലം നിയോജക മണ്ഡലം ഒബിസി മോര്‍ച്ച സെക്രട്ടറി രാജീവ്, ഇയാളുടെ സഹോദരന്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ രാജേഷ് എന്നിവരുടെ വീട്ടില്‍ നിന്നുമാണ് കള്ളനോട്ട് അടിക്കാന്‍ ഉപയോഗിക്കുന്നതരത്തിലുള്ള കളര്‍ പ്രിന്റര്‍ പിടികൂടിയത്. 2000, 500, 100 രൂപകളുടെ കള്ളനോട്ടുകളാണ് ഇവിടെ അച്ചടിച്ചിരുന്നത്.
കേസിലെ പ്രധാനപ്രതിയെന്ന് പോലീസ് കരുതുന്ന യുവമോര്‍ച്ച കയ്പമംഗലം നിയോജകമണ്ഡലം സെക്രട്ടറി അഞ്ചാംപരുത്തി എരാശ്ശേരി രാജീവ്, ഒളിത്താവളമൊരുക്കിയ സുഹൃത്ത് തൃശ്ശൂര്‍ ഒളരി എല്‍ത്തുരുത്ത് എരിഞ്ചേരി അലക്‌സ് എന്നിവര്‍ നേരത്തെ പോലീസ് പിടികൂടിയിരുന്നു.
Keywords: Kerala, BJP, fake, arrest, Yuvamorcha, Leader, Thrissur, Top-Headlines, news, Raid, Fake currency printing: One more arrested.