ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി; അണങ്കൂരില്‍ കണ്ടെത്തിയത് സ്‌ഫോടക വസ്തു തന്നെയാണെന്ന് ഉറപ്പിച്ചു, ഉറവിടം തേടി പോലീസ്
Jan 6, 2019, 20:11 IST
കാസര്‍കോട്: (www.kasargodvartha.com 06.01.2019) അണങ്കൂരില്‍ റോഡരികില്‍ കണ്ടെത്തിയത് സ്‌ഫോടക വസ്തു തന്നെയാണെന്ന് ബോംബ് സ്‌ക്വാഡ് പരിശോധനയില്‍ ഉറപ്പിച്ചു. ഇതോടെ ഇതിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച രാവിലെയാണ് അണങ്കൂര്‍ ദേശീയപാതക്കരികിലെ കല്ലിനു മുകളില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയത്. പ്ലാസ്റ്റിക് ഐസ്‌ക്രീം ബോളിനുള്ളില്‍ വെടിമരുന്ന് നിറച്ചിനിലയിലായിരുന്നു പൊതി കണ്ടെത്തിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാര്‍, അഡീ. എസ് ഐ ബബീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബക്കറ്റില്‍ പൂഴി നിറച്ച ശേഷം ബോള്‍ അതില്‍ ഇട്ട് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുവാണെന്ന് ഉറപ്പിച്ചത്. തുടര്‍ന്ന് ഇവ നിര്‍വീര്യമാക്കുകയും ചെയ്തു.
മൂന്നു ദിവസം മുമ്പാണ് ഇത്തരത്തിലൊരു ബോള്‍ നാട്ടുകാര്‍ ആദ്യമായി കണ്ടത്. എന്നാല്‍ ആദ്യം അസ്വാഭാവികതയൊന്നും തോന്നാതിരുന്നതിനാല്‍ ആരെയും അറിയിച്ചിരുന്നില്ല. ഞായറാഴ്ച രാവിലെ ബോള്‍ കണ്ടവര്‍ സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഫോടക വസ്തു കണ്ടെത്തിയത് പോലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്. ബോധപൂര്‍വ്വം പ്രശ്നങ്ങളുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണോ സ്ഫോടക വസ്തു ഉപേക്ഷിച്ചു പോയതെന്ന സംശയം പൊലീസിനുണ്ട്.
കഴിഞ്ഞ ദിവസം ഹര്‍ത്താലിനിടെ സംഘടിച്ചെത്തിയ സംഘം കൊണ്ടുവന്നതാകാം സ്‌ഫോടക വസ്തുവെന്നാണ് പോലീസ് കരുതുന്നത്. ഇതുകേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Watch Video
Related News:
കാസര്‍കോട്ട് റോഡരികില്‍ സ്‌ഫോടക വസ്തു ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Anangoor, Police, Explosive material inspected by bomb squad; confirm its bomb
< !- START disable copy paste -->