പടക്ക നിര്‍മാണശാലയിലുണ്ടായ തീപിടുത്തം; മരണം 2 ആയി
തിരുവനന്തപുരം: (www.kasargodvartha.com 15.04.2021) തിരുവനന്തപുരം പാലോട് പടക്ക നിര്‍മാണശാലയിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം രണ്ടായി. പടക്ക നിര്‍മാണശാലയുടെ ഉടമ സൈലസ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സൈലസ് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നേരത്തെ ജീവനക്കാരിയായ സുശീല(58) ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് 3.30 മണിയോടെയായിരുന്നു സംഭവം. റബര്‍ തോട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്കനിര്‍മാണശാല ഇടിമിന്നലില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ പടക്കനിര്‍മാണശാല പൂര്‍ണമായും കത്തിനശിച്ചു. പടക്ക നിര്‍മാണശാല ലൈസന്‍സോടെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Death, Injured, Treatment, Hospital, Medical College, Police, Accident, Explosion at fireworks factory; Death in two