തോട്ടിൻ കരയിലെ വൻ വാറ്റ് കേന്ദ്രം എക്സൈസ് തകർത്തു
May 23, 2021, 13:59 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.05.2021) വ്യാജ വാറ്റ് നിർമാണം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ തടിയൻ വളപ്പ് എരുമക്കുളത്തിനടുത്തുള്ള തോട്ടിൻ കരയിലെ ഓടക്കാടുകൾക്കിടയിൽ നിന്നും ചാരായം വാറ്റാൻ പാകപ്പെടുത്തി ഒളിപ്പിച്ചുവെച്ച 770 ലിറ്റർ വാഷ് കണ്ടെടുത്തു.
ഹോസ്ദുർഗ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി വി പ്രസന്നകുമാറിൻ്റെ നേതൃത്വത്തിലാണ് ശനിയാഴ്ച പരിശോധന നടത്തിയത്. പ്രതിയെ പിടികൂടാൻ സാധിച്ചില്ലെങ്കിലും അന്വേഷിച്ച് വരികയാണെന്നും പെട്ടെന്ന് തന്നെ പിടികൂടുമെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ച ഈ പ്രദേശത്ത് നടത്തിയ റെയ്ഡിൽ 325 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തുകയും എം മണി എന്നയാൾക്കെതിരെ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ കേസെടുക്കുകയും ചെയ്തിരുന്നു. പരിശോധനയിൽ റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ സജിത്ത് കെ എസ്, പ്രിവൻ്റീവ് ഓഫീസർ വി ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകാന്ത് എ, ജോസഫ് അഗസ്റ്റിൻ, മൊയ്ദീൻ സ്വാദിഖ്, അഖിലേഷ് എം എം എന്നിവർ പങ്കെടുത്തു.
Keywords: Kasaragod, Kanhangad, Hosdurg, Kerala, News, Liquor, Excise, Top-Headlines, Spirit-seized, Excise destroys large Arrack Fermentation center on Thttinkara.