Accident | മംഗ്ളൂറിൽ ബൈക് അപകടത്തിൽ കാസർകോട്ടെ എൻജിനീയറിങ് വിദ്യാർഥി മരിച്ചു
Jul 19, 2023, 15:28 IST
ഉപ്പള: (www.kasargodvartha.com) മംഗ്ളൂറിൽ ബൈക് അപകടത്തിൽ കാസർകോട്ടെ എൻജിനീയറിങ് വിദ്യാർഥി മരിച്ചു. ഉപ്പള മണ്ണംകുഴിയിൽ താമസക്കാരനും പെരിങ്കടി സ്വദേശിയുമായ നൂർ മുഹമ്മദ് - ത്വാഹിറ ദമ്പതികളുടെ മകൻ മുഹമ്മദ് നശാത് (21) ആണ് മരിച്ചത്. മംഗ്ളുറു ശ്രീദേവി എൻജിനീറിങ് കോളജ് വിദ്യാർഥിയാണ്.
ബുധനാഴ്ച രാവിലെ അഡയാറിനടുത്ത് സഹ്യാദ്രി കോളജിന് മുന്നിലാണ് അപകടം സംഭവിച്ചത്. പടിലിൽ നിന്ന് വളച്ചിലിലെ കോളജിലേക്ക് പോവുന്നതിനിടെ മറ്റൊരു ഇരുചക്ര വാഹനത്തിൽ ഇടിച്ചശേഷം ബൈക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഉയർന്നുപൊങ്ങി തെറിച്ചുവീണ നശാത് സംഭവസ്ഥലത്ത് തന്നെ മരിച്ചു.