city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Endosulfan Victims | എന്‍ഡോസള്‍ഫാന്‍: അമ്മമാരുടെ ആവശ്യങ്ങള്‍ സര്‍കാര്‍ അംഗീകരിക്കണമെന്ന് ദയാബായി

കാഞ്ഞങ്ങാട്: (KasargodVartha) എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ നീതിയുക്തമായ ആവശ്യങ്ങള്‍ അംഗീകരിച്ച് സമരം ഒത്തുതീര്‍പ്പാക്കാനാവശ്യമായ തീരുമാനങ്ങളെടുക്കണമെന്ന് പ്രശസ്ത സാമൂഹ്യ പ്രവർത്തക ദയാബായി സര്‍കാറിനോട് ആവശ്യപ്പെട്ടു.

കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ അമ്മമാരുടെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

പ്രമീളാ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഹകീം ബേക്കല്‍, ബേബി ചെമ്പരത്തി, ഉമർ ബന്തടുക്ക, ഹമീദ് ചേരങ്കൈ, നാസര്‍ പള്ളം, മിസ് രിയ ചെങ്കള സംസാരിച്ചു. 

സരസ്വതി അജാനൂര്‍ സ്വാഗതവും ഗീത ചെമ്മനാട് നന്ദിയും പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ നടത്തുന്ന സമരത്തെ സഹായിക്കാന്‍ സമിതിയായി. എ ഹമീദ് ഹാജി (ചെയര്‍മാന്‍), അഡ്വ: ടി വി രാജേന്ദ്രന്‍, അഡ്വ: പി വി സുരേഷ് (വൈസ്. ചെയര്‍മാന്‍), അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ (കണ്‍വീനര്‍), ടി വി ഉമേശന്‍, കെ പി സജി (ജോ: കണ്‍വീനര്‍) എന്നീ ഭാരവാഹികളെ തിരഞ്ഞെടുത്തു.

Endosulfan Victims | എന്‍ഡോസള്‍ഫാന്‍: അമ്മമാരുടെ ആവശ്യങ്ങള്‍ സര്‍കാര്‍ അംഗീകരിക്കണമെന്ന് ദയാബായി

രൂപീകരണ യോഗത്തില്‍ ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. അജയകുമാര്‍ കോടോത്ത്, തമ്പാന്‍ മടിയന്‍, വിനോദ് പയ്യന്നൂര്‍, മാധവന്‍ മാസ്റ്റർ കരിവെള്ളൂര്‍, പ്രേമചന്ദ്രന്‍ ചോമ്പാല, കരീം ചൗക്കി, അഡ്വ: ജഅഫര്‍, അമ്പാടി അരയി, പ്രമീളചന്ദ്രന്‍, എം കെ അജിത, പി ഷൈനി, കെ പി കുമാരന്‍ സംസാരിച്ചു.

ദുരിത ബാധിതര്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണയുമായി പിലിക്കോട് ഫൈനാര്‍ട്‌സ് പ്രവര്‍ത്തകരെത്തി. രാഘവന്‍ കുളങ്ങര പതിനേഴാം നാളിലെ സമരം ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണന്‍ അഞ്ചംവയല്‍ അധ്യക്ഷത വഹിച്ചു. മാതൃകം പ്രവര്‍ത്തകരായ യശോദരവി, സയിദ ശാജഹാന്‍, സരസ്വതി, പി ഷൈനി, ചന്ദ്രാവതി തുടങ്ങിയവര്‍ സംസാരിച്ചു.

Endosulfan Victims | എന്‍ഡോസള്‍ഫാന്‍: അമ്മമാരുടെ ആവശ്യങ്ങള്‍ സര്‍കാര്‍ അംഗീകരിക്കണമെന്ന് ദയാബായി

Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Endosulfan, Demands, Mothers, Victims, Children, Accept, Government, Daya Bai, Kanhangad News, Kasargod News, Endosulfan: Demands of mothers should be accepted by the government says Daya Bai.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia