ചന്ദ്രഗിരി പുഴയിൽ മാലിന്യ നിക്ഷേപം: ദുരിതമനുഭവിച്ച് നാട്ടുകാരും പ്രദേശവാസികളും: കർശന നടപടി സ്വീകരിക്കണമെന്നാവശ്യവുമായി മുസ്ലിം ലീഗ്
Apr 11, 2021, 19:46 IST
കാസർകോട്: (www.kasargodvartha.com 11.04.2021) തുരുത്തി ചന്ദ്രിഗിരി പുഴയിൽ വ്യാപകമായി മാലിന്യ നിക്ഷേപം. മാലിന്യം വലിച്ചെറിയുന്നത് മൂലം പ്രയാസമനുഭവിക്കുകയാണ് നാട്ടുകാരും, പരിസരവാസികളും. രാത്രി കാലങ്ങളിൽ വാഹനങ്ങളിലും മറ്റും വന്ന് തുരുത്തി പാലത്തിന്റെ മുകളിൽ നിന്ന് ചന്ദ്രിഗിരി പുഴയിലേക്ക് അറവ് മാലിന്യങ്ങളും, കല്യാണ മാലിന്യങ്ങളും, മറ്റു അവശിഷ്ടങ്ങളും വലിച്ചറിയുന്നത് സ്ഥിരം സംഭവമാവുകയാണ്. ഇതുമൂലം പുഴയുടെ നീരൊഴുക്ക് നിലച്ച് ദിവസം കഴിയുന്തോറും ചന്ദ്രിഗിരി പുഴയുടെ തുരുത്തി വടക്ക് ഭാഗത്തെ കൈവരി പുഴയിൽ മാലിന്യങ്ങൾ വന്നടിഞ്ഞ് കൂടി ദുർഗന്ധം വമിക്കുന്ന സ്ഥിതിയാണ്.
രാത്രികാലങ്ങളിലും മറ്റും മാലിന്യം തള്ളി ചന്ദ്രിഗിരി പുഴയെ നശിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി തുരുത്തി ശാഖാ മുസ്ലിം ലീഗ് കമിറ്റി രംഗത്ത് വന്നു. ഇതിൻ്റെ ഭാഗമായി നാട്ടുകാരായ ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി 'മാലിന്യ മുക്തമായ പുഴയെ വീണ്ടെടുക്കാം' എന്ന പേരിൽ ക്യാമ്പയിൻ നടത്താനും തീരുമാനിച്ചു.
< !- START disable copy paste -->
രാത്രികാലങ്ങളിലും മറ്റും മാലിന്യം തള്ളി ചന്ദ്രിഗിരി പുഴയെ നശിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി തുരുത്തി ശാഖാ മുസ്ലിം ലീഗ് കമിറ്റി രംഗത്ത് വന്നു. ഇതിൻ്റെ ഭാഗമായി നാട്ടുകാരായ ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി 'മാലിന്യ മുക്തമായ പുഴയെ വീണ്ടെടുക്കാം' എന്ന പേരിൽ ക്യാമ്പയിൻ നടത്താനും തീരുമാനിച്ചു.
Keywords: Kasaragod, Kerala, News, Chandragiri-river, Waste dump, River, Pollute rivers, Natives, Top-Headlines, Dumping waste into Kasargod Chandragiri river.