ലഹരി ഗുളിക വില്‍പ്പന നടത്തുന്ന മെഡിക്കല്‍ ഷോപ്പില്‍ ഡ്രഗ് കണ്ട്രോള് വിഭാഗം റെയ്ഡ് നടത്തി; ഗുളികകള്‍ പിടിച്ചെടുത്തു, കുട്ടികള്‍ക്കടക്കം ലഹരി ഗുളികകള്‍ നല്‍കിയതായി വിവരം
Mar 15, 2018, 19:51 IST
ബേക്കല്‍: (www.kasargodvartha.com 15.03.2018) ലഹരി ഗുളിക വില്‍പ്പന നടത്തുന്ന മെഡിക്കല്‍ ഷോപ്പില്‍ ഡ്രഗ് കണ്ട്രോള് വിഭാഗം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്തി. നിരവധി ലഹരി ഗുളികകള്‍ റെയ്ഡില്‍ പിടിച്ചെടുത്തു. കുട്ടികള്ക്കകടക്കം ലഹരി ഗുളികകള്‍ നല്‍കിയതായാണ് വിവരം. വ്യാഴാഴ്ച രാവിലെയാണ് ബേക്കല്‍ ജംഗ്ഷനിലെ ഫോര്‍ട്ട് മെഡിക്കലില്‍ ഡ്രഗ് കണ്ട്രോള് വിഭാഗം റെയ്ഡ് നടത്തിയത്.
ലൈംഗിക ഉത്തേജനത്തിന് ഉപയോഗിക്കുന്ന PEB 75 എന്ന ഗുളികളാണ് പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്കടക്കം ഇവിടെ നിന്നും ലഹരിക്കായി വില്‍പ്പന നടത്തി വന്നത്. ഏതെങ്കിലും പാനീയത്തില്‍ കലര്‍ത്തി കഴിച്ചാല്‍ മണിക്കൂറുകളോളം ലഹരി ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകതയെന്ന് അധികൃതര്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ ഈ മരുന്ന് വില്ക്കാന് പാടില്ലെന്ന നിയമം കാറ്റില്‍ പറത്തിയാണ് മെഡിക്കല്‍ ഷോപ്പില്‍ ഗുളികകള്‍ വില്പന നടത്തിയത്.
ഇവിടെ നിന്നും പിടിച്ചെടുത്ത ആറോളം ഗുളികകളുടെ വിലയും മറ്റു വിവരങ്ങളും മായ്ച്ചു കളഞ്ഞ നിലയിലാണ്.കണ്ണൂര്‍ ഡ്രഗ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍, ജില്ലാ ഗ്രഡ് ഇന്‍സ്പെക്ടര്‍ പി. ഫൈസല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bekal, Raid, Medical store, Drug control department raid in Medical store < !- START disable copy paste -->
ലൈംഗിക ഉത്തേജനത്തിന് ഉപയോഗിക്കുന്ന PEB 75 എന്ന ഗുളികളാണ് പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്കടക്കം ഇവിടെ നിന്നും ലഹരിക്കായി വില്‍പ്പന നടത്തി വന്നത്. ഏതെങ്കിലും പാനീയത്തില്‍ കലര്‍ത്തി കഴിച്ചാല്‍ മണിക്കൂറുകളോളം ലഹരി ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകതയെന്ന് അധികൃതര്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ ഈ മരുന്ന് വില്ക്കാന് പാടില്ലെന്ന നിയമം കാറ്റില്‍ പറത്തിയാണ് മെഡിക്കല്‍ ഷോപ്പില്‍ ഗുളികകള്‍ വില്പന നടത്തിയത്.
ഇവിടെ നിന്നും പിടിച്ചെടുത്ത ആറോളം ഗുളികകളുടെ വിലയും മറ്റു വിവരങ്ങളും മായ്ച്ചു കളഞ്ഞ നിലയിലാണ്.കണ്ണൂര്‍ ഡ്രഗ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍, ജില്ലാ ഗ്രഡ് ഇന്‍സ്പെക്ടര്‍ പി. ഫൈസല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bekal, Raid, Medical store, Drug control department raid in Medical store