ചങ്ങല പൊട്ടിച്ചോടിയ പേപ്പട്ടിയുടെ പരാക്രമം; 6 പേര്‍ക്ക് പരിക്ക്, സ്‌കൂട്ടര്‍ യാത്രക്കാരെ പിറകെ ഓടി മറിച്ചിട്ട് കടിച്ചു, വിദ്യാര്‍ത്ഥിയുടെ പരീക്ഷ മുടങ്ങി
Jul 13, 2019, 10:16 IST
മുളിയാര്‍: (www.kasargodvartha.com 13.07.2019) ചങ്ങല പൊട്ടിച്ചോടിയ പേപ്പട്ടിയുടെ കടിയേറ്റ് ആറു പേര്‍ക്ക് പരിക്കേറ്റു. മുളിയാര്‍ പഞ്ചായത്തിലെ മുണ്ടക്കൈ മുതല്‍ മജക്കാറ് വരെയുള്ള സ്ഥലങ്ങളിലായിരുന്നു പേപ്പട്ടിയുടെ പരാക്രമം. നരിക്കോളിലെ കെ അനില്‍ കുമാര്‍ (32), മുണ്ടക്കൈ ചായിമൂലയിലെ അശോക് കുമാറിന്റെ മകള്‍ നിവേദിത (ഒമ്പത്), മല്ലം കോളങ്കോടിലെ ബാലകൃഷ്ണന്റെ മകന്‍ സി വിജേഷ് (21), മല്ലത്തെ ജാനകി (53), പാത്തനടുക്കത്തെ സുബ്ബണ്ണ നായിക്ക് (65), മജക്കാറിലെ എം ഭാസ്‌കര (55) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ടാണ് നിവേദിതയ്ക്ക് കടിയേറ്റത്. ഇതിനു ശേഷം വെള്ളിയാഴ്ച ഉച്ചവരെ പേപ്പട്ടി പരാക്രമം തുടര്‍ന്നിരുന്നു. പട്ടിയെ പിന്നീട് നാട്ടുകാര്‍ തല്ലിക്കൊല്ലുകയായിരുന്നു. അനില്‍ കുമാര്‍, എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ വിജേഷ് എന്നിവരെ സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ പിറകെ ഓടി സ്‌കൂട്ടര്‍ മറിച്ചിട്ടാണ് കടിച്ചത്. വിജേഷ് പരീക്ഷയെഴുതാനായി പോവുകയായിരുന്നു. ഇതിനിടെയാണ് കടിയേറ്റത്. കാലിന് പരിക്കേറ്റതിനാല്‍ വിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതാന്‍ സാധിച്ചില്ല. പശു, ആട്, കോഴി തുടങ്ങിയ വളര്‍ത്തുമൃഗങ്ങളും ആക്രമണത്തിനിരയായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Muliyar, Students, Top-Headlines, Dog bite, Dog, Dog bite; 6 injured
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Muliyar, Students, Top-Headlines, Dog bite, Dog, Dog bite; 6 injured
< !- START disable copy paste -->