കോവിഡ് സ്പെഷ്യല്‍ ഡ്യൂട്ടിക്ക് കാസര്‍കോട്ട് എത്തിയ തിരുവനന്തപുരത്തെ ഡോക്ടറുടെ കാറിന്റെ ഗ്ലാസ് തകര്‍ത്തു; സമീപത്ത് നിന്നും പവര്‍ ബാങ്ക് കണ്ടെത്തി, അന്വേഷണം ആരംഭിച്ചതായി പോലീസ്
Apr 27, 2020, 14:42 IST
കാസര്‍കോട്: (www.kasargodvartha.com 27.04.2020) കോവിഡ് സ്പെഷ്യല്‍ ഡ്യൂട്ടിക്ക് കാസര്‍കോട്ട് എത്തിയ തിരുവനന്തപുരത്തെ ഡോക്ടറുടെ കാറിന്റെ ഗ്ലാസ് തകര്‍ത്തു. തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശി ഡോ. ഗൗതമിന്റെ കാറിന്റെ പിന്‍ഭാഗത്തെ ഗ്ലാസാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. കാറിന് സമീപത്ത് നിന്നും ഒരു പവര്‍ ബാങ്ക് കണ്ടെത്തിയിട്ടുണ്ട്. ഇത് ഉപയോഗിച്ചാണോ കാറിന്റെ ഗ്ലാസ് തകര്‍ത്തതെന്ന് വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബായാര്‍ പി എച്ച് സിയിലാണ് ഡോ. ഗൗതമിന് ഡ്യൂട്ടി നല്‍കിയത്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കല്ലുവളപ്പ് ഹോളിഡെ ഇന്‍ ലോഡ്ജിലാണ് ഡോക്ടര്‍ താമസിക്കുന്നത്. ഞായറാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് ലോഡ്ജില്‍ എത്തിയത്. കാര്‍ ലോഡ്ജിന്റെ മുന്നില്‍ നിര്‍ത്തി മുറിക്കുള്ളിലേക്ക് പോയതായിരുന്നു. രാവിലെ എട്ട് മണിയോടെ ആശുപത്രിയിലേക്ക് പോകാന്‍ കാറിന് അടുത്തെത്തിയപ്പോഴാണ് ഗ്ലാസ് തകര്‍ക്കപ്പെട്ട കാര്യം അറിഞ്ഞതെന്ന് ഡോ. ഗൗതം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പുറത്ത് നിന്നും വന്ന തനിക്ക് ശത്രുക്കളൊന്നും ഇല്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി.
പരാതി അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി ഹോട്ടലിന് മുന്നിലുള്ള സി.സി.ടി.വി പരിശോധിച്ചു. ഒരു ബൈക്ക് കടന്ന് പോകുന്ന ദൃശ്യം ഉണ്ടെങ്കിലും നമ്പര്‍ വ്യക്തമായിട്ടില്ല. ലോഡ്ജിന്റെ താഴെ പൂട്ടിക്കിടക്കുന്ന ഹോട്ടലില്‍ ഗ്രൗണ്ട് അടക്കം കാണാവുന്ന സി.സി.ടി.വി ഉണ്ടെങ്കിലും ഇത് പ്രവര്‍ത്തനക്ഷമമാണോ എന്ന് വ്യക്തമല്ല. ഇതു വഴി വന്ന ആരെങ്കിലും തമ്മില്‍ വഴക്ക് കൂടിയപ്പോള്‍ സംഭവിച്ചതാണോയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
Keywords: Kasaragod, Kerala, news, Top-Headlines, Attack, Doctor, Car, Doctor's car found demolished
< !- START disable copy paste -->