city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Story Writing | സ്‌കൂൾ കലോത്സവം: പെൺകുട്ടിയുടെ ഒറ്റപ്പെടലിന്റെ കഥ പകർത്തി സഞ്ജന

കാസർകോട്: (KasargodVartha) ദാരിദ്ര്യം മൂലം നാടുവിട്ട് കൂട്ടുകാരാൽ വഞ്ചിതരായി ജയിലിൽ കിടന്നു മരിക്കേണ്ടി വന്ന അച്ഛന്റെ, നഗരത്തിൽ ഒറ്റപ്പെട്ടുപോയ പെൺകുട്ടിയുടെ കഥ പകർത്തിയ കാറഡുക്ക ജിവിഎച്എസ്എസിലെ പത്താം തരം വിദ്യാർഥിനി എൻ വി സഞ്ജനക്ക് ഹൈസ്‌കൂൾ വിഭാഗം കഥാ രചനയിൽ ഒന്നാം സ്ഥാനം.

Story Writing | സ്‌കൂൾ കലോത്സവം: പെൺകുട്ടിയുടെ ഒറ്റപ്പെടലിന്റെ കഥ പകർത്തി സഞ്ജന

ഓർമകളെ കൊല്ലുന്ന വിധം എന്ന വിഷയത്തിലാണ് കഥാരചന നടത്തിയത്. ഇന്റർവ്യൂ ചെയ്യാനെത്തിയ കഥാകാരിയോട് പെൺകുട്ടി ഉള്ളിലെ വിഷമങ്ങൾ പറയുന്ന തരത്തിലാണ് കഥയെ അവതരിപ്പിച്ചത്. ഇടയ്ക്കിെടെ കുറിപ്പുകൾ തയ്യാറാക്കി കൊണ്ടിരുന്ന സഞ്ജനയുടെ കഴിവ് കണ്ടറിഞ്ഞ് ക്ലാസ് അധ്യാപികയാണ് ആദ്യമായി കഥാരചനയിൽ മത്സരിപ്പിച്ചത്. മയ്യളം എഎൽപി സ്കൂൾ ഹെഡ്മാസ്റ്റർ കുഞ്ഞികൃഷ്ണൻ - പൈക്ക എയുപി സ്കൂൾ അധ്യാപിക സുജ ദമ്പതികളുടെ മകളാണ്.

Keywords: News, Kerala, Kasaragod, School Kalolsavam, Arts Fest, Students, Malayalam News, District School Art Fest: Sanjana won first place in Story writing.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia