കേരള ബജറ്റില്‍ കാസർകോടിന് മുന്തിയ പരിഗണന ലഭിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
Jan 16, 2021, 14:27 IST
കാസർകോട്: (www.kasargodvartha.com 16.01.2021) കേരള ബജറ്റില്‍ കാസർകോടിന് മുന്തിയ പരിഗണന ലഭിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്ന ബജറ്റാണ് സംസ്ഥാന ധന മന്ത്രി കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. സര്‍വ്വതല സ്പര്‍ശിയായ ബജറ്റില്‍ പ്രത്യേകമായി സ്ത്രീകള്‍, വയോജനങ്ങള്‍, കുട്ടികള്‍ കൂടാതെ കാസര്‍കോട് ജില്ലയിലെ എൻഡോസൾഫാൻ ബാധിതര്‍ എന്നിവര്‍ക്ക് പ്രത്യേകം പരിഗണന ലഭിച്ചു.
ജില്ലയിലെ കാര്‍ഷിക വ്യാവസായിക പരമ്പരാഗത മേഖലകളില്‍ വികസനകുതിപ്പ് തന്നെ ഈ ബജറ്റിലൂടെ യാഥാര്‍ത്ഥ്യമാകും. പശ്ചാത്തല മേഖലയില്‍ ഏറെകാലമായി ഉന്നയിച്ചു വരുന്ന വികസന പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും ഈ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ബജറ്റ് സ്വാഗതാര്‍ഹമാണെന്നും ബേബി ബാലകൃഷ്ണന്‍ കൂട്ടിച്ചേർത്തു.
കാസര്‍കോടിന് പ്രത്യേക ഊന്നല്‍ നല്‍കിയ കേരള ബജറ്റിന്റെ മുഖചിത്രം വരച്ച ജീവന്‍ എന്ന കുട്ടിയേയും കേരള ടീമിനായി അത്യുജ്വല പ്രകടനം കാഴ്ച വെച്ച മുഹമ്മദ് അസ്ഹറുദ്ദീനെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രത്യേകം അഭിനന്ദിച്ചു.
Keywords: Kerala, News, Kasaragod, Budget, Government, District, District-Panchayath, President, Top-Headlines, Baby Balakrishnan, Azhrudheen, District panchayat president said that Kasaragod has been given top priority in the Kerala budget.