city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മജിസ്ട്രേറ്റ് നല്‍കിയ ജാമ്യം ജില്ലാ കോടതി റദ്ദു ചെയ്തു; പ്രതിയെ കസ്റ്റഡിയില്‍ എടുക്കാന്‍ ഉത്തരവ്

കൊല്ലം: (www.kasargodvartha.com 02.10.2018) മുന്‍സിഫ് കോടതിക്കുള്ളില്‍ അഭിഭാഷകയെ കയ്യേറ്റം ചെയ്ത മുന്‍ എക്സൈസ് ഉദ്യോഗസ്ഥന് മജിസ്ട്രേറ്റ് കോടതി നല്‍കിയ ജാമ്യം ജില്ലാ സെഷന്‍സ് കോടതി റദ്ദു ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കാന്‍ കൊല്ലം വെസ്റ്റ് സബ് ഇന്‍സ്പെക്ടര്‍ക്കു നിര്‍ദ്ദേശവും നല്‍കി. കോടതിക്കുള്ളില്‍ അഭിഭാഷക ഇരുന്ന ബെഞ്ചില്‍ അടുത്ത് വന്നിരുന്ന പ്രതി അഭിഭാഷകയെ ദുരുദ്ദേശത്തില്‍ സ്പര്‍ശിച്ചപ്പോള്‍ താക്കീതു നല്‍കിയതാണ്. വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ അഭിഭാഷക വിവരം കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്ന് കോടതി നടപടികള്‍ നിര്‍ത്തിവെച്ചു അന്വേഷണം നടത്തിയ ശേഷം അഭിഭാഷകയുടെ പരാതി പോലീസിന് കൈമാറുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തു. പ്രതിയെ വൈകി കൊല്ലം താത്കാലിക മജിസ്ട്രേറ്റ് കോടതിയില്‍ ഹാജാരാക്കുകയായിരുന്നു. മജിസ്ട്രേറ്റ് ജാമ്യം നല്‍കിയെന്ന് മാത്രമല്ല, ജാമ്യം നല്‍കിയ ഉത്തരവില്‍ പ്രതിക്കെതിരെയുള്ള കേസ് അവിശ്വസനീയം എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഇത്തരം പരാമര്‍ശം വിചാരണക്കും തെളിവെടുപ്പിനും മുമ്പ് മജിസ്ട്രേറ്റ് നടത്തിയത് നിയമവിരുദ്ധമാണെന്ന് ജില്ലാ കോടതി ഉത്തരവില്‍ പറയുന്നു. ഇത്തരം തെറ്റായ നിലപാടില്‍ നല്‍കിയ ജാമ്യം ജില്ലാ കോടതി റദ്ദാക്കുകയായിരുന്നു. പ്രതിയെ കസ്റ്റഡിയില്‍ എടുത്തു കോടതി മുമ്പാകെ ഹാജരാക്കാനും ഉത്തരവുണ്ട്. അഭിഭാഷകക്കു വേണ്ടി അഡ്വ. ചിറക്കരത്താഴം സുരേഷ് കോടതിയില്‍ ഹാജരായി.

മജിസ്ട്രേറ്റ് നല്‍കിയ ജാമ്യം ജില്ലാ കോടതി റദ്ദു ചെയ്തു; പ്രതിയെ കസ്റ്റഡിയില്‍ എടുക്കാന്‍ ഉത്തരവ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, Kollam, news, accused, bail, court order, Top-Headlines, The District Court has canceled the bail granted to the Magistrate, Order to be taken into custody 


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia