city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രതിശ്രുത വധു അഞ്ജലിയുടെ തിരോധാനം; നാട്ടിൽ ഊഹാപോഹങ്ങൾ നിറയുന്നു, ഇരുട്ടിൽ തപ്പി പൊലീസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 25.04.2021) പുല്ലൂർ പെരിയ പൊള്ളക്കടയിലെ അഞ്ജലി (21) യുടെ തിരോധാനവുമായി ബന്ധപ്പെട്ട് നാട്ടിൽ ഊഹാപോഹങ്ങൾ നിറയുന്നു. ഏപ്രിൽ 25ന് ഞായറാഴ്ച അഞ്ജലിയുടെ വിവാഹം നടക്കാനിരിക്കെയാണ് യുവതിയെ ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്നത്. അഞ്ജലിയെ കാണാതായിട്ട് ആറ് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്.

ഏപ്രിൽ 25ന് ഞായറാഴ്ച ഉദുമയിലെ ഒരു യുവാവുമായി വിവാഹം നിശ്ചയിച്ചിരുന്ന അഞ്ജലി 19 ന് ഉച്ചയ്ക്കാണ് വീട് വിട്ടിറങ്ങുന്നത്. 'എന്റെ ഇക്കയുടെ ഒപ്പം ഞാൻ പോകുകയാണ്, അടുത്ത ദിവസം ഞങ്ങളുടെ നികാഹ് ആണ്, ഇക്കയ്ക്ക് എന്നോട് വലിയ സ്നേഹമാണ്' എന്നും എൻ്റെ തീരുമാനം നിങ്ങൾക്ക് തെറ്റാണെന്ന് തോന്നാമെന്നും ഒരിക്കൽ നിങ്ങൾക്ക് എൻ്റെ കാലു കഴുകിയ വെള്ളം കുടിക്കേണ്ടി വരുമെന്ന തരത്തിൽ എഴുതിയ ഒരു വിശദമായ കുറിപ്പ് അഞ്ജലിയുടെ മുറിയിൽ നിന്ന് ലഭിച്ചതാണ് ഊഹാപോഹങ്ങൾ ഉയരാൻ കാരണം.

പ്രതിശ്രുത വധു അഞ്ജലിയുടെ തിരോധാനം; നാട്ടിൽ ഊഹാപോഹങ്ങൾ നിറയുന്നു, ഇരുട്ടിൽ തപ്പി പൊലീസ്

അഞ്ജലിയുടെ പിതാവ് പൊള്ളക്കട ആലിൻകീഴിലെ ശ്രീധരന്റെ പരാതിയിൽ അമ്പലത്തറ പൊലീസ് വുമൺ മിസിംഗിന് കേസെടുത്ത് അന്വേഷണം നടത്തി വരികയാണെങ്കിലും യുവതിയെ കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. പെൺകുട്ടി പോകാനിടയുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ അന്വേഷിച്ചെങ്കിലും സംശയത്തക്കതായ ഒരു വിവരവും ലഭിച്ചിട്ടില്ല.

തട്ടിക്കൊണ്ടുപോയതാണെന്ന് ബന്ധുക്കളും സംഘപരിവാർ സംഘടനകളും പറയുന്നുണ്ടെങ്കിലും പൊലീസ് തൽക്കാലം അഞ്ജലിയെ കണ്ടെത്തുന്ന കാര്യത്തിലാണ് ശ്രദ്ധ പുലർത്തുന്നത്. കാഞ്ഞങ്ങാട്ടെ സ്വകാര്യ കോളജിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കിയ അഞ്ജലി പിന്നീട് വീട്ടിൽ കഴിയുകയായിരുന്നു.

എവിടേക്ക് പോകുന്നുവെന്ന് പറയാതെയാണ് പെൺകുട്ടി വീടുവിട്ടിറങ്ങിയത്. അഞ്ജലി കാസർകോട്ടെക്കുള്ള ബസ് കയറി പോകുന്നത് അയൽവാസിയായ സ്ത്രീ കണ്ടിരുന്നതാണ് ഏക സൂചന. കാണാതായ ദിവസം ഉച്ചയ്ക്ക് 12.30 മണിയോടെ സ്വിച് ഓഫ് ചെയ്ത മൊബൈൽ പിന്നീട് ഓൺ ചെയ്തിട്ടില്ല. അഞ്ജലിക്ക് മൂന്ന് സിം കാർഡ് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. എന്നാൽ യുവതി ഉപയോഗിച്ച ഒരു സിം കാർഡിൽ നിന്നും സംശയത്തക്കതായ ഒരു കോളും വിളിച്ചിട്ടില്ലെന്ന സൂചനകളാണ് പുറത്ത് വരുന്നത്. അഞ്ജലിക്ക് രഹസ്യമായി മറ്റൊരു ഫോൺ ഉണ്ടായിരുന്നിരിക്കാമെന്ന് വീട്ടുകാരും ബന്ധുക്കളും സംശയം പ്രകടിപ്പിക്കുന്നുണ്ട്.

അഞ്ജലിയുടെ വിവാഹം നിശ്ചയിച്ച ശേഷം, ബന്ധുവിൻ്റെ മരണത്തെ തുടർന്നാണ് ഏപ്രിൽ 25 ലേക്ക് തീയ്യതി മാറ്റിയത്. വിവാഹത്തിന് എന്തെങ്കിലും തരത്തിലുള്ള അനിഷ്ടം അഞ്ജലി പ്രകടിപ്പിച്ചിരുന്നില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇക്കഴിഞ്ഞ വിഷു നാളിൽ പ്രതിശ്രുത വരനൊടൊപ്പം മധൂർ ക്ഷേത്ര ദർശനത്തിന് പോയി വൈകീട്ടാണ് മടങ്ങി വന്നതെന്ന് ബന്ധുക്കൾ സൂചിപ്പിക്കുന്നു. വളരെ സന്തോഷവതിയായിരുന്നു പെരുമാറ്റമെന്നും അവർ പറയുന്നു.

സൈബർ സെലിൻ്റ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ദിവസങ്ങൾക്കുള്ളിൽ യുവതിയെ കണ്ടെത്താൻ കഴിയുമെന്ന വിശ്വാസമാണ് പൊലീസിനുള്ളത്. ആറ് മാസമായി മാനസിക സമ്മർദത്തിനു ഡോക്ടറെ കാണിച്ച് യുവതി ഗുളിക കഴിക്കുന്നുണ്ടെന്ന് റിപോർട് ഉണ്ട്. ഇതിൻ്റെ കുറിപ്പും പൊലീസ് യുവതിയുടെ മുറിയിൽ നിന്നും ശേഖരിച്ചിട്ടുണ്ട്.

സത്യം അറിയാതെ നാട്ടിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിനെ ഗൗരവമായി കാണുമെന്നാണ് പൊലീസ് പറയുന്നത്. ഏതെങ്കിയും തരത്തിലുള്ള ഭയം കൊണ്ട് അഞ്ജലി മാറിനിൽക്കുന്നതാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

കത്തിൽ പറയുന്ന ഇക്ക പള്ളിക്കര സ്വദേശിയായ യുവാവാണോയെന്ന സംശയത്തിൽ ബന്ധുക്കൾ ശനിയാഴ്ച ഒരാളുടെ വീട്ടിലെത്തി അന്വേഷണം നടത്തിയെങ്കിലും അയാളല്ലെന്ന് ബോധ്യമായിരുന്നു. അതിനിടെ കാസർകോട് തളങ്കര സ്വദേശിയെ കാണാനില്ലെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയെങ്കിലും അതിലും സംശയത്തക്കതായി ഒന്നും കണ്ടെത്താനായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords:  Kerala, News, Kasaragod, Top-Headlines, Missing, Woman, Marriage, Pullur, Pullur-periya, Kanhangad, Police, Investigation, Complaint, Disappearance of fiance Anjali; Full of rumors and Police investigates.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia