ഗോവയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ മരണപ്പെട്ട വീട്ടമ്മയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്
May 30, 2020, 11:08 IST
മഞ്ചേശ്വരം: (www.kasargodvartha.com 30.05.2020) ഗോവയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ മരണപ്പെട്ട വീട്ടമ്മയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. മഞ്ചേശ്വരം സന്ധ്യാ വര്‍ക്ക്ഷോപ്പിന് സമീപത്തെ ടി എസ് മൊയ്തീന്റെ ഭാര്യ ആമിന (73)യാണ് ബുധനാഴ്ച രാത്രി മരണപ്പെട്ടത്.
ഗോവയില്‍ മകളുടെ കൂടെയായിരുന്ന ഇവര്‍ പിന്നീട് നാട്ടിലെത്തുകയായിരുന്നു. ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഡി.എം.ഒയുടെ നിര്‍ദേശപ്രകാരമാണ് സ്രവം പരിശോധനക്കയച്ചത്.
പരിശോധനയില്‍ കോവിഡ് നെഗറ്റീവായതിനാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും ഉദ്യാവര ആയിരം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുകയും ചെയ്തു.
Keywords: Kasaragod, Kerala, news, Top-Headlines, Death, Manjeshwaram, COVID-19, Died Housewife's covid test is negative
< !- START disable copy paste -->