അനിൽ കാന്ത് സംസ്ഥാന പൊലീസ് മേധാവി
Jun 30, 2021, 11:05 IST
തിരുവനതപുരം: (www.kasargodvartha.com 30.06.2021) സംസ്ഥാന പൊലീസ് മേധാവിയായി അനിൽ കാന്തിനെ നിയമിച്ചു. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. 1988 ബാചിലെ ഐപിഎസ് ഓഫീസറായ അനില്‍കാന്ത് നിലവില്‍ റോഡ് സുരക്ഷാ കമീഷണറാണ്. ഡല്‍ഹി സ്വദേശിയാണ്. വിശിഷ്ടസേവനത്തിനും സ്തുത്യര്‍ഹ സേവനത്തിനുമുളള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്.
കേരളാ കേഡറില്‍ എ എസ് പി ആയി വയനാട് സെർവീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ് പി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ന്യൂഡെല്‍ഹി, ഷിലോംങ് എന്നിവിടങ്ങളില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി. മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പൊലീസ് കമീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ് പി ആയും പ്രവര്‍ത്തിച്ചു.
സ്പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡി ഐ ജി ആയും സ്പെഷ്യല്‍ ബ്രാഞ്ച്, സംസ്ഥാന ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐ ജി ആയും സേവനമനുഷ്ഠിച്ചു. ഇടക്കാലത്ത് അഡിഷണല്‍ എക്സൈസ് കമീഷണര്‍ ആയിരുന്നു. എ ഡി ജി പി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് ചെയര്മാന് ആൻഡ് മാനജിംഗ് ഡയറക്ടര്‍ ആയിരുന്നു.
സ്റ്റേറ്റ് ക്രൈം റെകോര്‍ഡ്സ് ബ്യൂറോ എഡിജിപി ആയും പ്രവര്‍ത്തിച്ചു. ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറല്‍, ബറ്റാലിയന്, പൊലീസ് ആസ്ഥാനം, സൗത് സോണ്‍, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എഡിജിപി ആയും ജയില്‍ മേധാവി, വിജിലന്‍സ് ആൻഡ് ആന്റി കറപ്ഷന്‍ ബ്യൂറോ തലവന്‍, ഗതാഗത കമീഷണര്‍ എന്നീ തസ്തികകളും വഹിച്ചിട്ടുണ്ട്.
64-ാം ആള് ഇൻഡ്യ പൊലീസ് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതിന് കമന്റേഷനും 2018 ല്‍ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചു. പരേതനായ റുമാല്‍ സിംഗ് - ശകുന്തള ഹാരിറ്റ് ദമ്പതികളുടെ മകനാണ്. ഭാര്യ പ്രീത ഹാരിറ്റ്, മകന് റോഹന്‍ ഹാരിറ്റ്.
< !- START disable copy paste -->

Keywords: Kerala, Thiruvananthapuram, Kerala, Police, Officer, Appointment, New, Wayanad, Top-Headlines, DGP Anil Kant to be appointed as Kerala Police chief.