ദന്തല്‍ കോളജ് വിദ്യാര്‍ഥിനിയുടെ മരണം: അന്വേഷണം തുടങ്ങി; പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ പെണ്‍കുട്ടി മനോവിഷമത്തിലായിരുന്നുവെന്ന് പോലീസ്
Jan 12, 2017, 11:07 IST
നീലേശ്വരം: (www.kasargodvartha.com 12.01.2017) ദന്തല്‍ കോളജ് വിദ്യാര്‍ഥിനിയെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. നീലേശ്വരം ചിറപ്പുറം പാലക്കാട്ടെ മധു-ശാന്ത ദമ്പതികളുടെ മകളും പരിയാരം മെഡിക്കല്‍ കോളജിലെ മൂന്നാംവര്‍ഷ ബി ഡി എസ് വിദ്യാര്‍ഥിനിയുമായ അമിത(21)യുടെ മരണം സംബന്ധിച്ച് നീലേശ്വരം സി ഐ വി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്.
ബുധനാഴ്ച രാവിലെ മാതാവ് ശാന്ത കുളികഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് അമിതയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അമിതയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയെങ്കിലും റിപോര്‍ട്ട് ലഭിച്ചിട്ടില്ല.
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ അമിത കുറച്ചുദിവസങ്ങളായി കടുത്ത മനോവിഷമത്തിലായിരുന്നുവെന്നും മരണത്തിന് ഇതായിരിക്കാം പ്രധാനകാരണമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അമിതയുടെ മാതാവ് ഉള്‍പെടെയുള്ളവരെ പോലീസ് വിശദമായി ചോദ്യംചെയ്തു.
Related News:
ദന്തല്‍ കോളജ് വിദ്യാര്‍ഥിനി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
Keywords: Nileshwaram, Kasaragod, Kerala, Student, Amitha, Suicide, Exam, Mark, Police, Investigation, Dental college student death; Police investigation started