Train | ദീപാവലി: മംഗ്ളുറു - ചെന്നൈ താംബരം, നാഗർകോവിൽ - മംഗ്ളുറു റൂടുകളിൽ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയക്രമം ഇങ്ങനെ
Nov 7, 2023, 14:03 IST
കാസർകോട്: (KasargodVartha) ദീപാവലി അധിക തിരക്ക് ഒഴിവാക്കാൻ രണ്ട് വൺവേ സ്പെഷല്‍ ട്രെയിന്‍ സര്‍വീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. മംഗ്ളുറു ജൻക്ഷൻ - ചെന്നൈ താംബരം, നാഗർകോവിൽ - മംഗ്ളുറു ജൻക്ഷൻ റൂടുകളിലാണ് സർവീസ് നടത്തുക. ഈ ട്രെയിനുകളുടെ ടികറ്റ് റിസര്‍വേഷന്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ ആരംഭിച്ചിട്ടുണ്ട്.
നാഗർകോവിൽ - മംഗ്ളുറു ജൻക്ഷൻ ട്രെയിൻ (06062) നവംബർ 11, 18, 25 തീയതികളിൽ (മൂന്ന് സർവീസ്) നാഗര്‍കോവില്‍ ജൻക്ഷനില്നിന്ന് ഉച്ചയ്ക്കു ശേഷം 2.45ന് പുറപ്പെടും. പിറ്റേദിവസം രാവിലെ 5.15-ന് മംഗ്ളൂറിൽ എത്തിച്ചേരും. കാഞ്ഞങ്ങാട് (02.58), കാസർകോട് (3.30) എന്നിവിടങ്ങളിലും സ്റ്റോപ് ഉണ്ടാകും.
മംഗ്ളുറു-താംബരം (06063) ട്രെയിൻ നവംബർ 12, 19, 26 തീയതികളിൽ രാവിലെ 10 മണിക്ക് മംഗ്ളൂറിൽ നിന്ന് പുറപ്പെടും. കാസർകോട് (10.43), കാഞ്ഞങ്ങാട് (11.03) എന്നിവിടങ്ങളിലും സ്റ്റോപ് ഉണ്ടാകും. താംബരത്ത് തിങ്കളാഴ്ച രാവിലെ 5.10-ന് എത്തിച്ചേരും.
താംബരത്ത് നിന്ന് നാഗർകോവിലിലേക്കുള്ള (06061) പ്രത്യേക ട്രെയിൻ നവംബർ 10, 17, 24 തീയതികളിൽ രാത്രി 7.30ന് താംബരത്ത് നിന്ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 7.10ന് നാഗർകോവിലിലെത്തും. ഈ ട്രെയിനാണ് മംഗ്ളൂറിലേക്കും തുടർന്ന് താംബരത്തേക്കും സർവീസ് നടത്തുന്നത്.
Keywords: News, Kerala, Kasaragod, Train, Railway, Diwali, Special Train, Passengers, Deepavali special trains announced by Railway.
< !- START disable copy paste -->