city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡിസംബര്‍ ആറ് പ്രമാണിച്ച് കാസര്‍കോട്ട് അതീവജാഗ്രത; ഉപ്പളയില്‍ ബസുകള്‍ക്ക് നേരെ കല്ലേറ്

കാസര്‍കോട്: (www.kasargodvartha.com 06/12/2016) ബാബ്‌റി മസ്ജിദ് ദുരന്തദിനമായ ഡിസംബര്‍ ആറ് പ്രമാണിച്ച് കാസര്‍കോട്ടും പരിസരങ്ങളിലും പോലീസ് ജാഗ്രതയില്‍. തിങ്കളാഴ്ച രാത്രി മുതല്‍ തന്നെ പ്രശ്‌നബാധിതപ്രദേശങ്ങളില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച ക്രമസമാധാനപ്രശ്‌നങ്ങളുണ്ടാകുമെന്ന പോലീസ് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വ്യാപകമായ നിരീക്ഷണമാണ് ഏര്‍പെടുത്തിയിരിക്കുന്നത്.
ഡിസംബര്‍ ആറ് പ്രമാണിച്ച് കാസര്‍കോട്ട് അതീവജാഗ്രത; ഉപ്പളയില്‍ ബസുകള്‍ക്ക് നേരെ കല്ലേറ്

ഉപ്പള ഭാഗത്ത് രണ്ടിടങ്ങളില്‍ തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ കല്ലേറുണ്ടായി. ഉപ്പളയില്‍ നിന്നും കര്‍ണാടകയിലെ പുത്തൂരിലേക്ക് പോവുകയായിരുന്ന കര്‍ണാടക കെ എസ് ആര്‍ ടി സി ബസിന് നേരെ ബൈക്കില്‍ മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗസംഘം കല്ലെറിയുകയായിരുന്നു. കല്ലേറില്‍ കെ എസ് ആര്‍ ടി സി ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. ഉപ്പള സോങ്കാല്‍ ശാന്തിഗുരിക്കടുത്താണ് കെ എസ് ആര്‍ ടി സി ബസിന് നേരെ കല്ലേറുണ്ടായത്. ഈ സംഭവത്തിന് ശേഷം പൈവളിഗെയില്‍ ജനപ്രിയ ബസിന് നേരെയാണ് കല്ലേറുണ്ടായത്. കറുത്ത ടീഷര്‍ട്ട് ധരിച്ചെത്തിയവരാണ് സ്വകാര്യബസിന് നേരെ കല്ലേറ് നടത്തിയത്. ഇതിനുശേഷം യുവാക്കള്‍ ബൈക്കില്‍ കുബണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു.

ബസുകള്‍ക്ക് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുമ്പള, മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Keywords:  Attack, Stone pelting, Uppala, Kasaragod, Bus, Babari Day, Police, Protest, December 6: High security measured taken in Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia