തെളിവെടുപ്പിനിടെ കടലില്‍ചാടിയ പോക്സോ കേസ് പ്രതിയുടെ മൃതദേഹം ഉഡുപ്പി കടല്‍തീരത്ത് കണ്ടെത്തി
Aug 5, 2020, 12:07 IST
കാസര്‍കോട്: (www.kasargodvartha.com 05.08.2020) തെളിവെടുപ്പിനിടെ കടലില്‍ചാടിയ പോക്സോ കേസ് പ്രതിയുടെ മൃതദേഹം ഉഡുപ്പി കടല്‍തീരത്ത് കണ്ടെത്തി. കുഡ്ലു കാളിയങ്ങാട്ടെ കെ. മഹേഷിന്റെ (29) മൃതദേഹമാണ് ഉഡുപ്പി തീരത്തടിഞ്ഞത്. വിവരമറിഞ്ഞ് ഡി വൈ എസ് പി ബാലകൃഷ്ണന് നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കര്‍ണാടകയിലേക്ക് തിരിച്ചിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യം മൊബൈലില്‍ പകര്‍ത്തിയതിന് പോക്സോ കേസ് ചുമത്തി അറസ്റ്റു ചെയ്ത മഹേഷിനെയും കൊണ്ട് ജൂലൈ 22ന് കസബ തുറമുഖത്ത് തെളിവെടുപ്പിനെത്തിയതായിരുന്നു പോലീസ്. ഇതിനിടെയാണ് പോലീസില്‍ നിന്നും കുതറിയോടി കൈവിലങ്ങോടെ യുവാവ് കടലിലേക്ക് ചാടിയത്. പോലീസും ഫയര്‍ഫോഴ്സും നേവിയുടെ ഹെലികോപ്ടറും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നു. ഇതിനിടെയാണ് മൃതദേഹം ഉഡുപ്പി കടല്‍തീരത്ത് കണ്ടെത്തിയത്.