ഇന്‍ഫോപാര്‍ക്കിന് സമീപം വഴിയരികില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
കൊച്ചി: (www.kasargodvartha.com 26.10.2020) കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം വഴിയരികില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കൊല്ലം ആയൂര്‍ സ്വദേശി ദിവാകരനാണ് മരിച്ചത്. മുഖത്ത് ഗുരുതരമായി മുറിവുകള്‍ കണ്ടെത്തിയതിനാല്‍ ദുരൂഹത സംശയിക്കുന്നു. പോക്കറ്റിലുണ്ടായിരുന്ന പണമിടപാട് രേഖകളും എഴുതി സൂക്ഷിച്ചിരുന്ന നമ്പറുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.
ഇന്‍ഫോപാര്‍ക്ക് കരിമുഗള്‍ റോഡില്‍ മെമ്പര്‍ പടിക്ക് സമീപമാണ് രാവിലെ നടക്കാനിറങ്ങിയവര്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടത്. കെഎസ്ഇബി ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ ഗേറ്റിന് അടുത്തായിരുന്നു മൃതദേഹം കിടന്നിരുന്നത്. മുഖത്തിന്റെ ഇടത് വശത്ത് മുറിവുകളും ഷര്‍ട്ടിലും നിലത്തും രക്തവും ഉണ്ടായിരുന്നു. റോഡിന് ഇരുവശത്തുമുള്ള സ്ഥപനങ്ങളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
Keywords: Kochi, News, Kerala, Top-Headlines, Death, Dead body, Identify, Injured, Dead body identified in Kakkanad