MVD | സ്‌കൂടറിൽ 4 പേർ! മൊബൈൽ ഫോണിൽ സംസാരിച്ച് ഡ്രൈവിങും; കാസർകോട്ടെ യുവാവിന് പണി കൊടുത്ത് എംവിഡി; വീഡിയോ പുറത്ത്
Oct 7, 2023, 10:30 IST
കാസർകോട്: (KasargodVartha) സ്‌കൂടറിൽ പിറകിൽ മൂന്ന് പേരെ ഇരുത്തി സവാരി, ഒപ്പം മൊബൈൽ ഫോണിൽ നാലാമതൊരാളോട് സംസാരിച്ച് ഡ്രൈവിങും. അപകടകരമായ രീതിയിൽ വാഹനം ഓടിച്ച യുവാവിനെതിരെ നടപടിയെടുത്ത് മോടോര്‍ വാഹന വകുപ്പ്. ദൃശ്യങ്ങള്‍ അധികൃതർക്ക് ലഭിച്ചതിന് പിന്നാലെയാണ് യുവാവിനെ കണ്ടെത്തി എംവിഡി പിഴയീടാക്കിയത്. കൂടാതെ ഡ്രൈവിങ് ലൈസൻസും സസ്‌പെൻഡ് ചെയ്യാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ സെപ്തംബർ 29 ന് വൈകീട്ട് സീതാംഗോളിയിലാണ് സംഭവം നടന്നത്. പിന്നിലെ കാറിൽ വരികയായിരുന്ന ഒരാളാണ് ദൃശ്യങ്ങൾ പകർത്തി പൂർണ വിവരങ്ങളോടെ മോടോർ വാഹന വകുപ്പിന്റെ ഫേസ്ബുക് മെസൻജറിലേക്ക് അയച്ച് നടപടി ആവശ്യപ്പെട്ടത്.
ഒട്ടും വൈകാതെ കാസർകോട് എൻഫോഴ്സ്മെന്റ് സ്ക്വാഡ് രംഗത്തിറങ്ങുകയും എഎംവിഐ ജയരാജ് തിലക് വാഹനം ഓടിച്ച യുവാവിനെ കണ്ടെത്തി യാത്രകൾ സുരക്ഷിതമാക്കാൻ താക്കീത് നൽകി പിഴയീടാക്കുകയായിരുന്നുവെന്ന് എംവിഡി ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ അറിയിച്ചു, അപകടകരമായ രീതിയിൽ സ്‌കൂടർ ഓടിച്ചുപോകുന്നതിന്റെ ദൃശ്യങ്ങളും എംവിഡി പുറത്തുവിട്ടിട്ടുണ്ട്. മൂന്ന് യുവതികളും ഒരു യുവാവുമാണ് വാഹനത്തിൽ ഉള്ളത്.