Gold Seized | നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണക്കടത്തിന് ശ്രമം; കാസർകോട് സ്വദേശിനി പിടിയിൽ
Mar 3, 2024, 12:20 IST
കൊച്ചി: (KasargodVartha) നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണം കടത്തുന്നതിനിടെ കാസർകോട് സ്വദേശിനിയായ യുവതി പിടിയിൽ. അബുദബിയിൽ നിന്നും വന്ന ഫാത്വിമ എന്ന സ്ത്രീയിൽ നിന്നാണ് 272 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്. സംഭവത്തിൽ അധികൃതർ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
സമാന സംഭവത്തിൽ മറ്റ് രണ്ട് പേർ കൂടി കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്. ദുബൈയിൽ നിന്നെത്തിയ പാലക്കാട്ടെ മിഥുനിൽ നിന്നും 797 ഗ്രാം സ്വർണം പിടികൂടി. മൂന്ന് ഗുളികകളുടെ രൂപത്തിലാക്കിയാണ് സ്വർണം ശരീരത്തിലൊളിപ്പിച്ചത്.
ശാർജയിൽ നിന്നും വന്ന മലപ്പുറം സ്വദേശിയായ മറ്റൊരു യാത്രക്കാരനിൽ നിന്നും 1182 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ഇയാൾ സ്വർണം ഗുളിക രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിക്കുകയായിരുന്നു. കൂടാതെ സ്വർണ മാലയും വളയും കണ്ടെടുത്തിട്ടുണ്ട്.
< !- START disable copy paste -->

Keywords: Gold seized, Malayalam News, Kasaragod, Kochi, Crime, Nedumbassery, International, Airport, Gold, Smuggling, Youth, Abu Dhabi, Customs, Authorities, Dubai, Capsule, Sharjah, Customs officials seized gold from passenger at Cochin International Airport.