ഉമ്മൻ ചാണ്ടിയുടെ പൊതുയോഗത്തിൽ ആളുകൂടി: തൃക്കരിപ്പൂരിലും കേസ്
Dec 5, 2020, 18:51 IST
തൃക്കരിപ്പൂർ: (www.kasargodvartha.com 05.12.2020) ഉമ്മൻ ചാണ്ടിയുടെ പൊതുയോഗത്തിൽ ആളുകൂടിയെന്നാരോപിച്ച് തൃക്കരിപ്പൂരിലും കേസ്. വെള്ളിയാഴ്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പങ്കെടുത്ത യു ഡി എഫ് പൊതുയോഗം കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന പേരിൽ ജില്ലാ പഞ്ചായത്ത് തൃക്കരിപ്പൂർ ഡിവിഷൻ ജനറൽ കൺവീനർ അഡ്വ കെ കെ രാജേന്ദ്രനെതിരെയാണ് പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ചന്തേര പോലീസ് കേസെടുത്തത്.
പോലീസ് നടപടി പ്രതിഷേധാർഹമാണെന്ന് ജില്ലാ പഞ്ചായത്ത് തൃക്കരിപ്പൂർ ഡിവിഷൻ യുഡിഎഫ് ചെയർമാൻ അഡ്വ എം ടി പി കരീം പ്രസ്താവിച്ചു. കൂടുതൽ ജനങ്ങൾ പങ്കെടുത്തുവെന്നും അതുവഴി മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നുമാണ് പോലീസ് ഭാഷ്യം. എന്നാൽ കാര്യമായ പ്രചാരണമൊന്നുമില്ലാതെ വിവരങ്ങളറിഞ്ഞ് പൊതു യോഗത്തിനെത്തിയ പ്രവർത്തകർ സാമൂഹ്യ അകലം പാലിച്ചാണ് പങ്കെടുത്തത്.
ALSO READ: ഉമ്മൻ ചാണ്ടിയെ പങ്കെടുപ്പിച്ചു കൊണ്ട് വെള്ളരിക്കുണ്ടിൽ യു ഡി എഫ് നടത്തിയ തിരഞ്ഞെടുപ്പ് പൊതുയോഗം; നേതാക്കൾക്കെതിരെ പോലീസ് കേസ്.
Keywords: Kerala, Kasaragod, Trikaripure, Police, Case, Top-Headlines, Oommen Chandy, UDF, Programme, COVID-19, Corona, Crowd in Oommen Chandy's public meeting: Case in Thrikkarippur too.