city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉമ്മൻ ചാണ്ടിയുടെ പൊതുയോഗത്തിൽ ആളുകൂടി: തൃക്കരിപ്പൂരിലും കേസ്

തൃക്കരിപ്പൂർ: (www.kasargodvartha.com 05.12.2020) ഉമ്മൻ ചാണ്ടിയുടെ പൊതുയോഗത്തിൽ ആളുകൂടിയെന്നാരോപിച്ച് തൃക്കരിപ്പൂരിലും കേസ്. വെള്ളിയാഴ്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പങ്കെടുത്ത യു ഡി എഫ് പൊതുയോഗം കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന പേരിൽ ജില്ലാ പഞ്ചായത്ത് തൃക്കരിപ്പൂർ ഡിവിഷൻ ജനറൽ കൺവീനർ അഡ്വ കെ കെ രാജേന്ദ്രനെതിരെയാണ് പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ചന്തേര പോലീസ് കേസെടുത്തത്.

പോലീസ് നടപടി പ്രതിഷേധാർഹമാണെന്ന് ജില്ലാ പഞ്ചായത്ത് തൃക്കരിപ്പൂർ ഡിവിഷൻ യുഡിഎഫ് ചെയർമാൻ അഡ്വ എം ടി പി കരീം പ്രസ്താവിച്ചു. കൂടുതൽ ജനങ്ങൾ പങ്കെടുത്തുവെന്നും അതുവഴി മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നുമാണ് പോലീസ് ഭാഷ്യം. എന്നാൽ കാര്യമായ പ്രചാരണമൊന്നുമില്ലാതെ വിവരങ്ങളറിഞ്ഞ് പൊതു യോഗത്തിനെത്തിയ പ്രവർത്തകർ സാമൂഹ്യ അകലം പാലിച്ചാണ് പങ്കെടുത്തത്. 

ഉമ്മൻ ചാണ്ടിയുടെ പൊതുയോഗത്തിൽ ആളുകൂടി: തൃക്കരിപ്പൂരിലും കേസ്

പ്രവർത്തകർക്കായി ഏതാനും ഇരിപ്പിടങ്ങൾ ഒരുക്കിയതും മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണെന്നിരിക്കേ കേസെടുത്ത പോലീസ് നടപടി ഭരണ മേലാളന്മാരെ പ്രീതിപ്പെടുത്താനും രാഷ്ട്രീയ പ്രേരിതവുമാണെന്നും കരീം ആരോപിച്ചു.

ALSO READ: ഉമ്മൻ ചാണ്ടിയെ പങ്കെടുപ്പിച്ചു കൊണ്ട് വെള്ളരിക്കുണ്ടിൽ യു ഡി എഫ് നടത്തിയ തിരഞ്ഞെടുപ്പ് പൊതുയോഗം; നേതാക്കൾക്കെതിരെ പോലീസ് കേസ്.

Keywords:  Kerala, Kasaragod, Trikaripure, Police, Case, Top-Headlines, Oommen Chandy, UDF, Programme, COVID-19, Corona, Crowd in Oommen Chandy's public meeting: Case in Thrikkarippur too.

< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia