Ramadan | റമദാൻ പിറ തെളിഞ്ഞു; കേരളത്തില്‍ വ്രതാരംഭം ചൊവ്വാഴ്ച മുതൽ
Mar 11, 2024, 19:12 IST
കാസര്‍കോട്: (KasargodVartha) മാസപ്പിറവി ദൃശ്യമായതിനാല്‍ കേരളത്തില്‍ റമദാന് ഒന്ന് ചൊവ്വാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാദിമാരായ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാർ, സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, വിപി ശുഐബ് മൗലവി തുടങ്ങിയവർ അറിയിച്ചു.
ദേഹേച്ഛകളെ നിയന്ത്രിച്ച്, ആത്മസംസ്കരണത്തിലൂടെ സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്താനുള്ള അവസരമാണ് റമദാൻ വിശ്വാസികൾക്ക് നൽകുന്നത്. പുണ്യ ദിനങ്ങൾ ആത്മീയ ചൈതന്യത്താൽ ധന്യമാക്കാൻ മുസ്ലിംകൾ നേരത്തെ തന്നെ തയ്യാറായിക്കഴിഞ്ഞിട്ടുണ്ട്. പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചും, ആരാധനകള്‍ കൊണ്ട് ധന്യമാക്കിയും, ദാന ധര്‍മങ്ങളില്‍ മുഴുകിയും ഈ വിശുദ്ധ മാസത്തിന്റെ പുണ്യം നുകരും.
റമദാനിലെ പ്രത്യേക നിസ്കാരമായ തറാവീഹിന് തിങ്കളാഴ്ചരാത്രിയോടെ തുടക്കമാവും. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ തിങ്കളാഴ്ച റമദാൻ വ്രതം ആരംഭിച്ചിരുന്നു. ഒമാനിൽ ചൊവ്വാഴ്ചയാണ് നോമ്പിന് തുടക്കമാവുക.

Keywords: News, Ramadan, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Crescent moon sighted, Ramadan fasting in Kerala starts from Tuesday.