വിദേശരാജ്യങ്ങൾ പോലും രണ്ട് ഡോസ് വാക്‌സിൻ എടുത്തവരെ പ്രവേശിപ്പിക്കുമ്പോൾ കടത്തിവിടില്ലെന്ന കർണാടക സർകാരിന്റെ തീരുമാനം തിരുത്തണമെന്ന് സിപിഎം
Aug 4, 2021, 22:18 IST
കാസർകോട്: (www.kasargodvartha.com 04.08.2021) കോവിഡ് രണ്ട് ഡോസ് വാക്‌സിൻ എടുത്തവരെ പൊലും കടത്തിവിടില്ലെന്ന കർണാടക സർകാരിന്റെ തീരുമാനം തിരുത്തണമെന്ന് സിപിഎം ജില്ലാ സെക്രടറിയേറ്റ് ആവശ്യപ്പെട്ടു. വിദേശരാജ്യങ്ങൾ പോലും രണ്ട് ഡോസ് വാക്‌സിൻ എടുത്തവരെ പ്രവേശിപ്പിക്കുന്നുണ്ട്. ബിജെപി ഭരിക്കുന്ന കേന്ദ്ര സർകാരിന്റെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണ് കർണാടകയിലെ ബിജെപി സർകാർ തീരുമാനം.
വാക്‌സിനെടുത്താലും ആർടിപിസിആർ സെർടിഫികെറ്റ് നിർബന്ധമെന്നത് കോടതികൾ കടുത്ത വിമർശനം ഉന്നയിച്ചിട്ടും നയം മാറ്റാൻ തയ്യാറല്ലെന്ന കർണാടക സർകാരിന്റെ ധിക്കാരമാണ്. കോവിഡിന്റെ ആരംഭത്തിൽ രോഗികളെ പൊലും കടത്തിവിടാതെ അതിർത്തികൾ അടച്ചിട്ടപ്പോൾ 24 പേരാണ് മരിച്ചത്. ആയിരങ്ങൾ ചികിത്സ കിട്ടാതെ പ്രയാസത്തിലായി.

ദിവസവും മംഗളൂറിൽ പോയിവരുന്ന വിദ്യാർഥികൾ, വ്യാപാരികൾ, തൊഴിലാളികൾ കേന്ദ്ര, സംസ്ഥാന സർകാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, ഡോക്ടർമാർ, രോഗികൾ എന്നിവരെ ദുരിതത്തിലാക്കുന്ന തലതിരിഞ്ഞ തീരുമാനം അടിയന്തരമായി പിൻവലിക്കണം. കർണാടക സർകാരിന്റെ തീരുമാനത്തിൽ ജില്ലയിലെ ബിജെപി നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
Keywords: News, Kasaragod, CPM, Top-Headlines, Vaccinations, CPM demands, Karnataka government, CPM demands reversal of Karnataka government's decision on border issue. < !- START disable copy paste -->