ബി ജെ പി - ആര്‍ എസ് എസ് ശക്തി കേന്ദ്രത്തിലെ ഡി വൈ എഫ് ഐയുടെ യുവജന പ്രതിരോധസംഗമം കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണം, പോലീസ് ഗ്രനേഡ് പ്രയോഗിച്ചു
Aug 15, 2017, 18:25 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.08.2017) ബി ജെ പി - ആര്‍ എസ് എസ് ശക്തി കേന്ദ്രമായ കോട്ടപ്പാറയില്‍ ഡി വൈ എഫ് ഐ സംഘടിപ്പിച്ച യുവജന പ്രതിരോധ സംഗമം കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെ നെല്ലിത്തറ, മാവുങ്കാല്‍ ഭാഗങ്ങളില്‍ വെച്ച് രൂക്ഷമായ ആക്രമണമുണ്ടായത് വന്‍ സംഘര്‍ഷത്തിന് കാരണമായി. ചൊവ്വാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് അക്രമണങ്ങള്‍ക്ക് തുടക്കം.
പരിപാടിയില്‍ സ്ത്രീകളും കുട്ടികളുമടക്കം അയ്യായിരത്തോളം പേര്‍ പങ്കെടുത്തതായി ഡി വൈ എഫ് ഐ നേതാക്കള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പരിപാടിയിലേക്ക് വാഹനങ്ങളില്‍ പ്രവര്‍ത്തകര്‍ പോകുമ്പോള്‍ തന്നെ ബി ജെ പി - ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പ്രകോപനം സൃഷ്ടിച്ചിരുന്നതായും ഡി വൈ എഫ് ഐ ആരോപിച്ചു. പരിപാടി കഴിഞ്ഞ് വാഹനങ്ങളില്‍ മടങ്ങുമ്പോഴാണ് വ്യാപകമായ ആക്രമണമുണ്ടായത്.
ഇതേതുടര്‍ന്ന് മാവുങ്കാലില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതോടെ ഇവരെ പിരിച്ചുവിടാന്‍ പോലീസ് 10 തവണ ഗ്രനേഡും, ടിയര്‍ ഗ്യാസും പ്രയോഗിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് ദേശീയ പാത വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ദാമോദരന്‍, സി ഐ മധു എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ദേശീയ പാത വഴി ഗതാഗതം സ്തംഭിച്ചതോടെ ചാലിങ്കാല്‍ നിന്നും വെള്ളിക്കോത്ത് വഴി കാഞ്ഞങ്ങാട്ടേക്ക് വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഒരു മണിക്കൂര്‍ നേരമാണ് ഗതാഗതം സ്തംഭിച്ചത്.
ദേശീയ പാത കാഞ്ഞങ്ങാട് സൗത്തില്‍ നിന്നും കെ എസ് ടി പി റോഡിലേക്കും വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടു. പോലീസ് ശക്തമായ നടപടിയെടുത്തതോടെ പിന്നീട് ദേശീയ പാതയിലെ ഗതാഗതം പൂര്‍വസ്ഥിതിയിലായി. മൈക്കും മറ്റും അഴിച്ചുമാറ്റാന്‍ ഉണ്ടായിരുന്ന അമ്പതോളം ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ ബി ജെ പി പ്രവര്‍ത്തകര്‍ കോട്ടപ്പാറയില്‍ വളഞ്ഞുവെച്ചിരുന്നു. പോലീസിന്റെ ശക്തമായ നടപടിയെ തുടര്‍ന്ന് ഇവരെ പിന്നീട് സ്ഥലത്ത് നിന്നും സുരക്ഷിതമായി മാറ്റി.
ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കോട്ടപ്പാറയില്‍ യുവജന പ്രതിരോധസംഗമം സംഘടിപ്പിച്ചത്. ആര്‍ എസ് എസ് - ബി ജെ പി ശക്തികേന്ദ്രമായ ഇവിടെ ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന യുവജന പ്രതിരോധസംഗമത്തില്‍ സംഘര്‍ഷമുണ്ടാകുമെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം നേരത്തെ റിപോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ പോലീസ് കാവല്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് മാവുങ്കാലിലാണ് രൂക്ഷമായ കല്ലേറും ആക്രമണവും നടന്നത്.
അതേസമയം പരിപാടിക്കെത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അവരുടെ വാഹനങ്ങളില്‍ നിന്നും കരുതിവെച്ചിരുന്ന കല്ലെറിഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമെന്നും പോലീസ് പക്ഷപാതപരമായി ബി ജെ പി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നും ബി ജെ പി കേന്ദ്രങ്ങള്‍ ആരോപിച്ചു. കല്ലേറിലും ആക്രമണത്തിലും ആര്‍ എസ് എസ് കാര്യവാഹക് മീങ്ങോത്തെ ശ്രീജിത്ത് (32), പൂച്ചക്കാട്ടെ രാജന്‍ (37), പുതിയകണ്ടത്തെ പ്രസാദ് (40) എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ മാവുങ്കാലിലെ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാവുങ്കാല്‍ ടൗണിലും പരിസരങ്ങളിലും നിര്‍ത്തിയിട്ടിരുന്ന 25 ഓളം ബൈക്കുകളും കാറുകളും പോലീസ് തകര്‍ത്തതായി ബി ജെ പി ആരോപിച്ചു. തകര്‍ക്കപ്പെട്ട ബൈക്കുകളില്‍ മാധ്യമ പ്രവര്‍ത്തകരുടെ ബൈക്കുകളും ഉള്‍പെടും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Attack, DYFI, BJP, Police,