Mohammed Haneef | ഉണ്ണിത്താന്‍ നടത്തിയത് വെറും 'ഷോ'യെന്ന് സിപിഎം ഏരിയ സെക്രടറിയുടെ ഫേസ്ബുക് പോസ്റ്റ്
Apr 3, 2024, 17:17 IST
കാസര്‍കോട്: (KasargodVartha) രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ബുധനാഴ്ച കളക്‌ട്രേറ്റില്‍ നടത്തിയത് വെറും നാടകമെന്ന് സിപിഎം ഏരിയ സെക്രടറി മുഹമ്മദ് ഹനീഫിന്റെ ഫേസ്ബുക് പോസ്റ്റ്. ക്രമം തെറ്റിച്ച് നാമനിര്‍ദേശ പത്രിക സമര്‍പിക്കാന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് അവസരം നല്‍കിയെന്ന് ആരോപിച്ച് കലക്‌ട്രേറ്റില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയതിനെയാണ് മുഹമ്മദ് ഹനീഫ് വിമര്‍ശിച്ചത്.
കഴിഞ്ഞ അഞ്ച് വര്‍ഷം എംപിയായിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ബുധനാഴ്ച കാഴ്ചവെച്ച ഷോയുടെ നൂറില്‍ ഒരംശം പാര്‍ലമെന്റില്‍ എന്‍ ഐ എ ഭേദഗതി ബില്‍, മുത്തലാക് ബില്‍, 370ആം വകുപ്പ് എടുത്തു കളഞ്ഞ ബില്‍, സി എ എ ബില്‍, യു സി സി പ്രഖ്യാപനം, കേരളത്തോടുള്ള അവഗണന തുടങ്ങിയവ വന്നപ്പോള്‍ കാണിച്ചിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ച് പോകുന്നുവെന്ന് അദ്ദേഹം ഫേസ്ബുകില്‍ കുറിച്ചു.
ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:
*ഇന്ന് ഞാന്‍ കണ്ട ഉണ്ണിത്താന്റെ ഷോ*
ഇന്നായിരുന്നു LDF, UDF സ്ഥാനാര്‍ഥികള്‍ നോമിനേഷന്‍ നല്‍കിയത്. നോമിനേഷന്‍ ഇന്ന് നല്‍കുന്ന കാര്യം ഒരാഴ്ച മുമ്പ് കളക്ട്രട്റ്റില്‍ ചേര്‍ന്ന രാഷ്ട്രീയ പ്രധിനിധികളുടെ യോഗത്തില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു. അന്ന് ആ യോഗത്തില്‍ കൊണ്‌ഗ്രെസ്സ്, ലീഗ് പ്രതിനിധികളും ഉണ്ടായിരുന്നു. രണ്ട് നോമിനേഷനും ഒരേ ദിവസം ആയതിനാല്‍ അന്ന് കളക്ടര്‍ പറഞ്ഞത് ആദ്യം എത്തുന്ന സ്ഥാനാര്‍ഥി /നിര്‍ദ്ദേശകന്‍ അവരെ ആദ്യം പരിഗണിക്കും എന്നാണ്. ഇതില്‍ കളക്ടര്‍ പ്രത്യേക ഉത്തരവും പുറപ്പെടുവിച്ചു. LDF സ്ഥാനാര്‍ഥിയുടെ നിര്‍ദ്ദേശകന്‍ അസീസ് കടപ്പുറം രാവിലെ 7 മണിക്ക് തന്നെ കളക്ട്രേട്ടില്‍ എത്തുകയും ചെയ്തു. ഡമ്മി സ്ഥാനാര്‍ഥിയുടെ നിര്‍ദേശകന്‍ ആയ ഞാനും ഉണ്ണിത്താനും 9 മണിക്കാണ് കളക്ട്രേറ്റില്‍ എത്തിയത്.10 മണിക്ക് രേഖകള്‍ പരിശോധിച്ച് അസീസിന് ടോക്കണ്‍ 1 ഉം ഉണ്ണിത്താന് 2 ഉം എനിക്ക് 3 നല്‍കി. ഇതില്‍ കുപിതനായ ഉണ്ണിത്താന്‍ പിന്നീട് അവിടെ കാഴ്ച്ച വെച്ച ഷോ നിങ്ങള്‍ കണ്ടതാണല്ലോ. കഴിഞ്ഞ 5 വര്‍ഷം നമ്മുടെ MP ആയിരുന്ന ഉണ്ണിത്താന്‍ ഇന്ന് കാഴ്ചവെച്ച ഷോയുടെ നൂറില്‍ ഒരംശം പാര്‍ലമെന്റില്‍ NIA ഭേദഗതി ബില്‍, മുത്തലാക് ബില്‍, 370ആം വകുപ്പ് എടുത്തു കളഞ്ഞ ബില്‍. CAA ബില്‍, UCC പ്രഖ്യാപനം, കേരളത്തോടുള്ള അവഗണന തുടങ്ങിയവ വന്നപ്പോള്‍ കാണിച്ചിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു.
Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Mohammed Haneef, Facebook Post, Social Media, CPM, Area Secretary, Rajmohan Unnithan MP, Criticism, Collectorate, Kasargod News, Politics, Party, Election, Nomination Paper, Temple, Protest, CPM Area Secretary Mohammed Haneef's Facebook post against Rajmohan Unnithan MP.