city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെറുവത്തൂരിന് പിന്നാലെ കോട്ടപ്പാറയിലും സിപിഎമ്മും ആര്‍എസ്എസും നേര്‍ക്കുനേര്‍; ബിജെപി ശക്തികേന്ദ്രത്തില്‍ സിപിഎം രാഷ്ട്രീയ വിശദീകരണയോഗം നടക്കുന്ന ദിവസം തന്നെ ആര്‍എസ്എസിന്റെ ശക്തിസംഗമം

മാവുങ്കാല്‍: (www.kasargodvartha.com 06.02.2017) ചെറുവത്തൂരിന് പിന്നാലെ കോട്ടപ്പാറയിലും സിപിഎമ്മും ആര്‍എസ്എസും നേര്‍ക്കുനേര്‍. സിപിഎം രാഷ്ട്രീയ വിശദീകരണയോഗം നടക്കുന്ന ദിവസം തന്നെ ആര്‍എസ്എസിന്റെ ശക്തിസംഗമവും നടത്തുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു.

സി പി എം ശക്തികേന്ദ്രമായ ചീമേനിയിലേക്ക് ബി ജെ പി നടത്തിയ പ്രതിഷേധ മാര്‍ച്ചിന് മറുപടിയുമായി ഫെബ്രുവരി 13 ന് ബിജെപി ശക്തികേന്ദ്രമായ കോട്ടപ്പാറയില്‍ രാഷ്ട്രീയ വിശദീകരണ യോഗം നടത്താന്‍ സിപിഎം തീരുമാനിച്ചിരുന്നു. ഇപ്പോള്‍ അതേ ദിവസം തന്നെ കോട്ടപ്പാറയില്‍ ആര്‍ എസ് എസ് ശക്തി സംഗമവും സംഘടിപ്പിക്കുന്നു. രാഷ്ട്രീയ ബദ്ധ ശത്രുക്കളുടെ പരിപാടികള്‍ ഒരേ ദിവസം ഒരേ സമയത്ത് നടത്തുന്നത് പോലീസിനെയും നാട്ടുകാരെയും ഒരുപോലെ ആശങ്കയിലാക്കുന്നു.

ചെറുവത്തൂരിന് പിന്നാലെ കോട്ടപ്പാറയിലും സിപിഎമ്മും ആര്‍എസ്എസും നേര്‍ക്കുനേര്‍; ബിജെപി ശക്തികേന്ദ്രത്തില്‍ സിപിഎം രാഷ്ട്രീയ വിശദീകരണയോഗം നടക്കുന്ന ദിവസം തന്നെ ആര്‍എസ്എസിന്റെ ശക്തിസംഗമം


സി പി എം പനത്തടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുന്നത് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. ഇത് മുന്‍കൂട്ടി കണ്ടാണ് ആര്‍ എസ് എസ് - മാര്‍ക്‌സിസ്റ്റ് അക്രമ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ ജനുവരി 11 മുതല്‍ 17 വരെ മടിക്കൈയില്‍ ജനകീയ കൂട്ടായ്മവാരം സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് ദിവസങ്ങളിലായി പദസഞ്ചലനം, ബാലസംഗമം, ശക്തി സംഗമം, സെമിനാറുകള്‍, ഗൃഹ സമ്പര്‍ക്കം, വിജയശക്തി ജ്വാല തെളിയിക്കല്‍ തുടങ്ങിയ പരിപാടികളാണ് ആര്‍എസ്എസ് ആസൂത്രണം ചെയ്തിരിക്കുന്നത്.

13 ന് വൈകിട്ട് മൂന്ന് മണിക്കാണ് സി പി എമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം നടക്കുന്നത്. അതേ സമയത്ത് തന്നെയാണ് ആര്‍ എസ് എസിന്റെ ശക്തിസംഗമവും സംഘടിപ്പിക്കുന്നത്. ചീമേനിയിലേക്ക് ബി ജെ പി നടത്തിയ മാര്‍ച്ചില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ അക്രമം നടന്നിരുന്നു. ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഹര്‍ത്താലിനും ആഹ്വാനം ചെയ്തിരുന്നു. മടിക്കൈ പഞ്ചായത്തിലെ കോട്ടപ്പാറ ബി ജെ പിയുടെയും ആര്‍ എസ് എസിന്റെ ശക്തി കേന്ദ്രങ്ങളാണ്. മടിക്കൈ ഉള്‍പ്പെടെയുള്ള മറ്റ് സമീപ പ്രദേശങ്ങള്‍ സി പി എമ്മിന്റെ സ്വാധീന മേഖലകളുമാണ്. സിപിഎം ശ്ക്തികേന്ദ്രത്തില്‍ നടത്തിയ ബിജെപി മാര്‍ച്ച് അക്രമത്തില്‍ കലാശിച്ചതിന് പിന്നാലെ ആര്‍എസ്എസ് - ബിജെപി ശക്തികേന്ദ്രത്തില്‍ സിപിഎം നടത്തുന്ന പരിപാടിയില്‍ സംഘര്‍ഷ സാധ്യത കൂടുതലാണെന്ന് പോലീസ് വിലയിരുത്തുന്നു.

സി പി എം പനത്തടി ഏരിയാ കമ്മിറ്റിയാണ് കോട്ടപ്പാറയില്‍ പരിപാടി സംഘടിപ്പിക്കുന്നതെങ്കിലും പാര്‍ട്ടിയുടെ കരുത്ത് തെളിയിക്കാന്‍ കാഞ്ഞങ്ങാട്, നീലേശ്വരം ഏരിയകളില്‍ നിന്ന് പ്രവര്‍ത്തകരെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ മുകളില്‍ നിന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അത്‌കൊണ്ട് തന്നെ പരിപാടി പൊടിപാറുമെന്നുറപ്പ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Mavungal, Cheruvathur, CPM, RSS, BJP, March, Police, Kodiyeri Balakrishnan, inauguration, Harthal, CPM and RSS Face to face in Kottappara


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia