ജില്ലയില്‍ സംഘര്‍ഷം പടരുന്നതിനിടെ സിപിഎം- ബിജെപി നേതാക്കള്‍ കണ്ടുമുട്ടി; പിന്നീട് സമാധാനം ആഹ്വാനം ചെയ്ത് കൈകൊടുത്ത് പിരിഞ്ഞു
Jan 4, 2017, 20:38 IST
കാസര്‍കോട്: (www.kasargodvartha.com 04/01/2017) ജില്ലയില്‍ സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ വ്യാപകമായ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ഇരുപാര്‍ട്ടിയിലെയും നേതാക്കള്‍ പര്‌സപരം കണ്ടുമുട്ടിയത് കൗതുക കാഴ്ചയായി. കണ്ടുമുട്ടിയപ്പോള്‍ സൗഹൃദത്തോടെ ഇരുപാര്‍ട്ടിയിലേയും നേതാക്കള്‍ കൈകൊടുക്കുകയും അവരുടെ പ്രശ്‌നങ്ങളും പരാതികളും പരസ്പരം പങ്കുവെക്കുകയും ചെയ്തു. ബിജെപിയുടെ അക്രമത്തെ കുറിച്ച് പറയാന്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എംപിയുമായ പി.കരുണാകരനും സിപിഎം ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രനും വാര്‍ത്താ സമ്മേളനം നടത്തി പുറത്തിറങ്ങുന്നതിനിടെയാണ് സിപിഎം അക്രമത്തിനെതിരെയും കള്ളപ്രചരണത്തിനുമെതിരെയും വാര്‍ത്താ സമ്മേളനം നടത്താന്‍ ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്തും സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം രവീശതന്ത്രി കുണ്ടാറും മുന്‍ ജില്ലാ പ്രസിഡണ്ട് അഡ്വ. ബാലകൃഷ്ണ ഷെട്ടിയും തമ്മില്‍ കണ്ടുമുട്ടിയത്.
സതീഷ് ചന്ദ്രനെ ചന്ദ്രഗിരിപുഴയ്ക്കിപ്പുറം കടക്കുന്നത് തടയാന്‍ ബിജെപിക്ക് കഴിയുമെന്ന് പ്രസംഗിച്ച നേതാക്കള്‍ തന്നെയാണ് നേരിട്ട് കണ്ടപ്പോള്‍ സൗഹൃദം പങ്കുവെക്കുകയും ഹസ്തദാനം നടത്തുകയും ചെയ്തത്. ഇരുപാര്‍ട്ടിയിലെയും നേതാക്കള്‍ വാര്‍ത്താ സമ്മേളനം കഴിഞ്ഞ് നേരെ പോയത് കലക്ടര്‍ വിളിച്ചുചേര്‍ത്ത സമാധാന കമ്മിറ്റി യോഗത്തിലേക്കാണ്. അവിടെയും ഇരുപാര്‍ട്ടിയിലെയും നേതാക്കള്‍ സമാധാനത്തിന് തങ്ങള്‍ എതിരല്ലെന്നാണ് അറിയിച്ചത്.
അതേസമയം അക്രമത്തിന്റെ പേരില്‍ പരസ്പരം കുറ്റപ്പെടുത്താനും പഴിചാരാനും കിട്ടിയ അവസരങ്ങളെല്ലാം നേതാക്കള്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു. അണികളില്‍ തങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടെന്ന് ഇരുപാര്‍ട്ടികളിലെയും നേതാക്കള്‍ പുറമെ പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ നേതാക്കള്‍ പറഞ്ഞിടത്ത് പ്രവര്‍ത്തകര്‍ നില്‍ക്കുന്ന പണ്ടത്തെ കാലം മാറിയെന്ന് നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നുണ്ട്. അണികളെ നിയന്ത്രിക്കാന്‍ നേതാക്കള്‍ക്ക് കഴിയുന്നില്ലേയെന്ന മാധ്യമ പ്രവര്‍ത്തകരുടെ പല ചോദ്യങ്ങളിലും മറുപടി നല്‍കുമ്പോള്‍ നേതാക്കള്‍ തന്നെ അത് പലപ്പോഴും കഴിയുന്നില്ലെന്ന രീതിയിലുള്ള വിശദീകരണമാണ് പരോക്ഷമായി നല്‍കുന്നത്.
ഇതിനിടയിലാണ് നേതാക്കള്‍ സമാധാനം ആഹ്വാനം ചെയ്യുന്നത്. നേതാക്കള്‍ തന്നെ സമാധാന ചര്‍ച്ചയ്ക്ക് മുന്‍കൈയ്യെടുക്കുമോ എന്ന് ചോദിച്ചപ്പോള്‍ സമാധാനം നിലനിര്‍ത്തേണ്ടത് മറുപാര്‍ട്ടിക്കാരുടെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ് ഇവര്‍ തന്ത്രപൂര്‍വ്വം വിഷയത്തില്‍ നിന്നും വഴുതിമാറാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

Keywords: Kasaragod, Kerala, BJP, CPM, Leader, Harthal, Attack, Top-Headlines, CPM and BJP leaders meet amid clashes between supporters.