ചീമേനി തുറന്ന ജയിലില്‍ ഗോപൂജ, പശുക്കളെ കൊണ്ടുവന്നത് പോലീസ് അകമ്പടിയോടു കൂടി; സംഭവത്തില്‍ സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തു
Mar 18, 2017, 20:03 IST
ചെറുവത്തൂര്‍: (www.kasargodvartha.com 18.03.2017) ചീമേനി തുറന്ന ജയിലില്‍ ഗോപൂജ നടത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു. ജയില്‍ സൂപ്രണ്ടായ എ ജി സുരേഷിനെതിരെയാണ് നടപടി. ജയില്‍ മേധാവി ആര് ശ്രീലേഖയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരേഷിനെ സസ്പെന്‍ഡ് ചെയ്തത്.
കര്‍ണ്ണാടകയിലെ ഒരു ആശ്രമം നടപ്പാക്കുന്ന പദ്ധതി പ്രകാരം ജയിലിലെ കൃഷിത്തോട്ടം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ജയിലിലേക്ക് സൗജന്യമായി കാസര്‍കോടന്‍ (കുള്ളന്‍) പശുക്കളെ നല്കാന് തീരുമാനിക്കുകയും ആദ്യ ഘട്ടമായി രണ്ട് പശുക്കളെ ജയിലിലേക്ക് കൊണ്ടുവരികയുമായിരുന്നു. 20 പശുക്കളെ നല്‍കാനാണ് സ്വാമി തയ്യാറായിരിക്കുന്നത്. ഇത്രയും പശുക്കളെ പാര്‍പ്പിക്കാനായി ജയിലിനകത്ത് സംഘപരിവാര്‍ അനുകൂലികള്‍ ഗോശാല നിര്‍മ്മിക്കുകയും ചെയ്തു.
ആശ്രമാധിപനായ സ്വാമി ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ കര്‍ണ്ണാടകയില്‍ നിന്നും എത്തിയ സ്വാമി ജയിലില്‍ രണ്ട് പശുക്കളെയും കൊണ്ടുവന്നത് പോലീസ് അകമ്പടിയോടു കൂടിയാണ്. തുടര്‍ന്ന് സ്വാമിയും സംഘവും ഗോപൂജ നടത്തുകയും സംഘപരിവാര്‍ അനുകൂലികളായ തടവുകാര്‍ ഗോമാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം വന്‍ വിവാദത്തിന് കാരണമായത്. ഈ സാഹചര്യത്തിലാണ് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ട് ഡി ഐ ജിയെ നിയോഗിച്ചത്.
മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പില്‍ തന്നെ ഗോപൂജ നടന്ന സംഭവം പാര്‍ട്ടിക്കകത്ത് ചര്‍ച്ചയായിരുന്നു. പൂജ നടത്തിയതിനെതിരെ പ്രതിഷേധവുമായി ഡി വൈ എഫ് ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ജയിലിന്റെ കവാടത്തില്‍ ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി ധര്‍ണ്ണ നടത്തുകയും ചെയ്തിരുന്നു.

Keywords: Kerala, kasaragod, cheemeni, Jail, Worship, suspension, Police, Pinarayi-Vijayan, DYFI, BJP, RSS, Karnataka, news, Cow worship in Cheemeni open jail: Superintendent suspended