കുടുംബത്തിലെ മുഴുവൻ ആളുകൾക്കും കോവിഡ്: മിണ്ടാപ്രാണികൾക്ക് തുണയായി മുൻ നഗരസഭാ ചെയർമാനും സന്നദ്ധപ്രവർത്തകരും
Jun 8, 2021, 20:27 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.06.2021) കൊവ്വൽ പള്ളി പതിനേഴാം വാർഡിലെ ഒരു കുടുംബത്തിലെ മുഴുവനാളുകൾക്കും കോവിഡ് പോസിറ്റീവായി ആശുപത്രിയിൽ ആയപ്പോൾ അവിടെയുണ്ടായിരുന്ന മിണ്ടാപ്രാണികൾക്ക് തുണയായി മുൻ നഗരസഭാ ചെയർമാനും പ്രദേശത്തെ വാർഡ് കൗൺസിലറുമായ വി വി രമേശനും, പ്രദേശത്തെ സന്നദ്ധപ്രവർത്തകരും.
വീട്ടിലുണ്ടായിരുന്ന ഇരുപത്തിയഞ്ചോളം ആടുകൾക്കും, അമ്പതോളം കോഴികൾക്കും, ലൗ ബേർഡ്സ് തുടങ്ങിയ പക്ഷി മൃഗാദികൾക്കും തീറ്റ എത്തിച്ചു നൽകി ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്നും കൈവിടില്ല കൂടെ തന്നെ ഉണ്ടെന്ന സന്ദേശം പ്രവർത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ് സാമൂഹ്യ സംസ്കാരിക ജീവകാരുണ്യ മേഖലയിൽ കൃത്യമായ ഇടപെടൽ നടത്തുന്ന വി വി രമേശനും സന്നദ്ധപ്രവർത്തകരും.
സന്നദ്ധ പ്രവർത്തകരായ സിപിഎം ലോകൽ സെക്രടറി കെ ജയപാലൻ, ജ്യോതിഷ് കണ്ടത്തിൽ, എം ഹരിദാസ്, നിഷാന്ത് കൊവ്വൽ പള്ളി, സിപിഎം ബ്രാഞ്ച് സെക്രടറി കെ പവിത്രൻ, കെ രാജൻ എന്നിവരാണ് ഈ മാതൃകാ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തത്.
Keywords: Kerala, News, Kanhangad, COVID-19, Corona, Top-Headlines, Animal, Love, V V Rameshan, Goat, Love Bird, COVID to the whole family: Former Municipal chairman and volunteers help animals.
< !- START disable copy paste -->