city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ട് കോവിഡ് പരിശോധന നാല് ലക്ഷം കവിഞ്ഞു; ലക്ഷണമുള്ളവരും സമ്പർക്കത്തിലേർപ്പെട്ടവരും ടെസ്റ്റിന് വിധേയരാകണമെന്ന് മെഡികൽ ഓഫീസർ

കാസർകോട്: (www.kasargodvartha.com 13.04.2021) ജില്ലയിൽ നാളിതുവരെയായി 402521 പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡികൽ ഓഫീസർ ഡോ. വി രാംദാസ് അറിയിച്ചു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൂടുതൽ സ്രവപരിശോധന നടത്തിവരുന്നുണ്ട്. കോവിഡ് കേസുകൾ കൂടിയ അവസാന ആഴ്ച 15643 പേരുടെ സ്രവപരിശോധന നടത്തി. ഇതിൽ 167955 ആർടിപിസിആറും 231475 ആന്റിജൻ ടെസ്റ്റും 940 ആന്റി ബോഡി ടെസ്റ്റും 2151 ട്രൂനാറ്റ് ടെസ്റ്റുമാണ്.

കാസർകോട്ട് കോവിഡ് പരിശോധന നാല് ലക്ഷം കവിഞ്ഞു; ലക്ഷണമുള്ളവരും സമ്പർക്കത്തിലേർപ്പെട്ടവരും ടെസ്റ്റിന് വിധേയരാകണമെന്ന് മെഡികൽ ഓഫീസർ

കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ രോഗലക്ഷണങ്ങളുള്ളവരും സമ്പർക്കത്തിലേർപ്പെട്ടവരും നിർബന്ധമായും കോവിഡ് ടെസ്റ്റിന് വിധേയരാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. കോവിഡ് വ്യാപനം തടയുന്നതിനായി പൊതുജനങ്ങൾ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മൂക്കും വായും മറയുന്ന വിധത്തിൽ ശരിയായ രീതിയിൽ മാസ്‌ക് ധരിക്കുക. ആളുകൾ തമ്മിൽ രണ്ട് മീറ്റർ ശാരീരിക അകലം പാലിക്കുക. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയോ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുകയോ ചെയ്യേണ്ടതാണ്. അത്യാവശ്യത്തിനുമാത്രം പുറത്തിറങ്ങുക. ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കുക. മതിയായ കാരണങ്ങളില്ലെങ്കിൽ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കേണ്ടതാണ്. ഇ-സഞ്ജീവനി സേവനം പരമാവധി ഉപയോഗിക്കുക.

ബുധാഴ്ച പ്രാഥമികാരോഗ്യകേന്ദ്രം അടൂർ, കുമ്പഡാജെ എന്നീ സർകാർ ആശുപത്രികളിലും സൺറൈസ്‌ ഹോസ്പിറ്റൽ കാഞ്ഞങ്ങാട്, കെ എച് എം ഹോസ്പിറ്റൽ ചെറുവത്തൂർ, കെയർവെൽ ഹോസ്പിറ്റൽ കാസർകോട്, ജനാർദന ഹോസ്പിറ്റൽ കാസർകോട്, മാലിക് ദീനാർ ഹോസ്പിറ്റൽ കാസർകോട് എന്നീ സ്വകാര്യ ആശുപത്രികളിലും വാക്സിനേഷൻ ഉണ്ടായിരിക്കുന്നതാണ്.

Keywords:  Kerala, News, Kasaragod, Top-Headlines, Corona, COVID-19, Test, Report, Mask, COVID test exceeds four lakh; The medical officer said those with symptoms and those in contact should be tested.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia