കോവിഡ് പ്രതിരോധ ഗുളികകളും നോടീസുകളും തേജസ്വിനി പുഴയിലേക്ക് വലിച്ചെറിഞ്ഞ നിലയിൽ
Aug 2, 2021, 21:09 IST
നീലേശ്വരം: (www.kasargodvartha.com 02.08.2021) കോവിഡ് പരിശോധനക്ക് എത്തുന്നവർ പാലിക്കേണ്ട നിർദേശങ്ങൾ അടങ്ങിയ നോടീസും പ്രതിരോധ ഗുളികയുമടക്കമുള്ള മാലിന്യക്കെട്ടുകൾ അരയാക്കടവ് പാലത്തിൽ നിന്ന് തേജസ്വിനി പുഴയിലേക്ക് വലിച്ചെറിഞ്ഞ നിലയിൽ.
ശനിയാഴ്ച വൈകീട്ട് 4 നും 4.20നും ഇടയിലാണ് വെള്ള മാരുതി കാറിൽ വന്ന സംഘം മാലിന്യം പുഴയിലേക്ക് വലിച്ചെറിഞ്ഞ് സ്ഥലം വിട്ടതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഈ സമയത്ത് പുഴയിൽ മീൻ പിടിക്കാൻ പോയവർ പുഴയിലേക്ക് വലിച്ചെറിഞ്ഞത് കണ്ടയുടൻ തന്നെ പാലത്തിന്റെ മുകളിലേക്ക് വന്നെങ്കിലും കാറും സംഘവും സ്ഥലം വിട്ടിരുന്നു.
മീൻ പിടിക്കുന്നവർ ഉടൻ തോണിയുമായി പുഴയിലിറങ്ങി ഒഴുകി വരുന്ന മാലിന്യം ശേഖരിച്ചു. പ്ലാസ്റ്റിക് കെട്ടിൽ ജില്ലാ മെഡികൽ ഓഫീസിന്റെ കോവിഡ് പരിശോധനക്ക് എത്തുന്നവർ പാലിക്കേണ്ട നിർദേശങ്ങൾ അടങ്ങിയ നോടീസും ഉണ്ടായിരുന്നു. ഗുളികയുടെ കവറിന് പുറത്ത് കേരള സർകാർ സപ്ലൈസ്, നോട് ഫോർ സെയിൽ എന്ന് എഴുതിയിട്ടുമുണ്ട്.
ബാക്കി സിറിൻഞ്ചുകളും മറ്റും പുഴയിൽ ഒഴുകിപോവുകയായിരുന്നു. ഈ അടുത്ത കാലത്തായി അരയാക്കടവ് പാലത്തിൽ നിന്ന് വാഹനങ്ങളിൽ വന്ന് മാലിന്യം വലിച്ചെറിയുന്നത് പതിവ് കാര്യമാണ്. രാത്രിയിലാണ് സാമൂഹ്യ വിരുദ്ധർ ഇത്തരം പ്രവർത്തികൾ ചെയ്യുന്നതെന്ന് സമീപവാസികൾ പറയുന്നു.
Keywords: News, Nileshwaram, Kasaragod, COVID-19, Corona, Top-Headlines, Tejaswini River, Covid defence, Covid defense tablets, Covid defense tablets and notices found in Tejaswini River.
< !- START disable copy paste -->