മകനെ കൊല്ലാനാകുന്നില്ല, അവനെ പൊന്നുപോലെ നോക്കണം; മാതാപിതാക്കള്‍ക്ക് സുനില്‍കുമാറിന്റെ കണ്ണീരില്‍ കുതിര്‍ന്ന ആത്മഹത്യാകുറിപ്പ്
Jul 10, 2017, 17:49 IST
രാജപുരം: (www.kasargodvartha.com 10.07.2017) ഭാര്യക്കൊപ്പം ആത്മഹത്യ ചെയ്യുമ്പോള്‍ മകനെ മരണത്തിലേക്ക് ഒപ്പം കൂട്ടാതിരുന്ന രാജപുരം എരിഞ്ഞിലംകോട്ടെ സുനില്‍കുമാറിന്റെ ആത്മഹത്യാക്കുറിപ്പ് ആരുടെയും കണ്ണുകളെ ഈറനണിയിക്കുന്നത്. മരിക്കുന്നതിനു മുമ്പ് സുനില്‍ കുമാര്‍ എഴുതിയ ആത്മഹത്യാക്കുറിപ്പിലെ പരാമര്‍ശങ്ങള്‍ ഇപ്രകാരമാണ്.്. ''പൊന്നു മോനെ കൊല്ലാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല, അതു കൊണ്ട് ഞങ്ങള്‍ മാത്രം പോകുന്നു. മോനെ പൊന്നു പോലെ നോക്കണം. ഒരു കുറ്റവും കുറവും വരുത്തരുത്.'' സുനിലിന്റെ ആത്മഹത്യാ കുറിപ്പില്‍ മാതാപിതാക്കളോട് ഇങ്ങനെ പറയുന്നു. ആത്മഹത്യാ കുറിപ്പ് രാജപുരം പോലീസ് കസ്റ്റഡിയിലെടുത്തു.
വിസ നല്‍കാമെന്ന് പറഞ്ഞ് ഹരിയാനയിലെ ട്രാവല്‍ ഏജന്‍സി സുനില്‍ കുമാറിനെ കബളിപ്പിക്കുകയായിരുന്നു. കാനഡ സിംഗപ്പൂര്‍, എന്നിവിടങ്ങളിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് ഹരിയാനയിലെ ട്രാവല്‍ ഏജന്‍സി സുനില്‍കുമാര്‍ മുഖേന നിരവധി യുവാക്കളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ കൈക്കലാക്കിയിരുന്നു. ഒടുവില്‍ ട്രാവല്‍ ഏജന്‍സി മുങ്ങിയതോടെ സുനില്‍ അരക്കോടി രൂപയിലേറെ കടക്കാരനായി. പണം നല്‍കിയവര്‍ തിരികെ ചോദിച്ചെത്തിയോടെയുള്ള മാനസിക വിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അതേ സമയം കടം വീട്ടാനുളള സാമ്പത്തിക സ്രോതസ്സ് സുനില്‍ ഉണ്ടെന്നിരിക്കെ ആത്മഹത്യയ്ക്ക് പിന്നില്‍ മറ്റു കാരണങ്ങള്‍ ഉണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരുന്നു. ഞായറാഴ്ച രാത്രി പതിവു പോലെ ഭക്ഷണം കഴിച്ച ശേഷമാണ് മകനോടൊപ്പം ഇരുവരും കിടന്നുറങ്ങിയത്. മകന്‍ ഉറങ്ങിയ ശേഷം രാത്രി തന്നെ ഇരുവരും ജീവനൊടുക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, suicide, Police, Investigation, Couples death; suicide note found