എന്‍ കെ ബാലകൃഷ്ണന്‍ ജന്മശതാബ്ദി സെമിനാറില്‍ വി പി പി മുസ്തഫയെ പങ്കെടുപ്പിച്ചത് കോണ്‍ഗ്രസില്‍ പുകയുന്നു; നീലേശ്വരം സര്‍വീസ് സഹകരണ ബാങ്കിനു മുന്നില്‍ പോസ്റ്റര്‍
Feb 17, 2020, 13:03 IST
നീലേശ്വരം: (www.kasargodvartha.com 17.02.2020) സ്വാതന്ത്ര്യ സമര സേനാനിയും മുന്‍ മന്ത്രിയുമായ എന്‍ കെ ബാലകൃഷ്ണന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സെമിനാറില്‍ സി പി എം നേതാവ് ഡോ. വി പി പി മുസ്തഫയെ പങ്കെടുപ്പിച്ചത് കോണ്‍ഗ്രസില്‍ പുകയുന്നു.
പരിപാടിക്ക് ചുക്കാന്‍ പിടിച്ച കോണ്‍ഗ്രസ് നേതാക്കളെ ഭാരവാഹിത്വത്തില്‍ നിന്നു നീക്കി കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് നീലേശ്വരം സര്‍വീസ് സഹകരണ ബാങ്കിലേക്കുള്ള വഴിയില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ് പോസ്റ്റര്‍ കണ്ടെത്തിയത്.
മുന്‍ ഡിസിസി പ്രസിഡന്റ് അഡ്വ. സി കെ ശ്രീധരന്‍, കെ പി സി സി അംഗം അഡ്വ. കെ.കെ നാരായണന്‍, നീലേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം രാധാകൃഷ്ണന്‍ നായര്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്നും ഭാരവാഹിത്വത്തില്‍ നിന്നും പുറത്താക്കണമെന്നാണ് ആവശ്യം. ശരത് ലാല്‍- കൃപേഷ് പോരാളികള്‍ എന്ന പേരിലാണ് പോസ്റ്റര്‍. പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാല്‍, കൃപേഷ് എന്നിവരെ കൊലപ്പെടുത്തുന്നതിനു ദിവസങ്ങള്‍ക്ക് മുമ്പ് കൊലവിളി പ്രസംഗം നടത്തിയ വി പി പി മുസ്തഫയെ പരിപാടിയില്‍ പങ്കെടുപ്പിച്ച നേതാക്കളെ യൂദാസുകള്‍ എന്നാണ് പോസ്റ്ററില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
ശതാബ്ദിയാഘോഷ ഭാഗമായി ഞായറാഴ്ച നീലേശ്വരം റോട്ടറി ഹാളില്‍ ദേശീയ സ്വാതന്ത്ര്യസമരം ഉത്തര കേരളത്തില്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറിലാണ് മുസ്തഫയെ ക്ഷണിച്ചത്. മുസ്തഫ പരിപാടിക്കു വന്നാല്‍ തടയാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആലോചിച്ചിരുന്നു. എന്നാല്‍ നിശ്ചിത സമയത്തില്‍ നിന്നു വൈകി ഉച്ചയോടെയാണ് മുസ്തഫ പരിപാടിക്കെത്തിയത്. ഈ സമയം സദസില്‍ നിന്നു കുറെപേര്‍ എഴുന്നേറ്റു പുറത്തു പോയി പ്രതിഷേധം അറിയിച്ചിരുന്നു. ശതാബ്ദിയാഘോഷം പാര്‍ട്ടി പരിപാടിയല്ലെന്നായിരുന്നു സംഘാടകരുടെ വിശദീകരണം. എന്നാല്‍ വിശദീകരണം ഉള്‍ക്കൊള്ളാനാകാത്ത ഒരു വിഭാഗം പ്രവര്‍ത്തകരാണ് ബാങ്കിനു മുന്നില്‍ പോസ്റ്റര്‍ പതിച്ചതെന്നു കരുതുന്നു.
Keywords: Kasaragod, Kerala, news, Neeleswaram, Seminar, Congress, Controversy in congress over VPP Musthafa's presence
< !- START disable copy paste -->