city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നെറ്റും കോളും ലഭിക്കുന്നില്ലെന്ന് ഉപഭോക്താക്കളുടെ പരാതി; കാസർകോട്ട് വ്യാപാരികൾ മൊബൈൽ സേവന കമ്പനിക്കെതിരെ പ്രതിഷേധവുമായി പോർടൗട് മേള സംഘടിപ്പിക്കുമെന്ന്

കാസർകോട്: (www.kasargodvartha.com 10.03.2021) നെറ്റ് വർക്ക് സംബന്ധമായ പരാതി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കാസർകോട് മേഖല മൊബൈൽ സിം വ്യാപാരികൾ പ്രതിഷേധത്തിലേക്ക്. മാർച് 12 മുതൽ 25 വരെയാണ് സമര കാലാവധി. സമര സമയത്ത് ആളുകൾക്ക് വെറും നൂറ് രൂപ നൽകി രണ്ട് മാസത്തേക്ക് നെറ്റും കോളും ഉപയോഗിക്കാവുന്നതാണ്.

കോൾ കണക്റ്റാകാതിരിക്കുക, നെറ്റ് ബാലൻസ് ഉപയോഗിക്കാതെ തന്നെ എംബി നഷ്ടമാവുക, നെറ്റ് സ്പീഡ് 4ജി എന്നവകാശപ്പെടുന്നുണ്ടെങ്കിലും ചില സമയങ്ങളിൽ ടു ജിയേക്കാളും വേഗം കുറഞ്ഞ നെറ്റ് സ്പീഡ് അനുഭവപ്പെടുക തുടങ്ങിയ പരാതികളാണ് ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

നെറ്റും കോളും ലഭിക്കുന്നില്ലെന്ന് ഉപഭോക്താക്കളുടെ പരാതി; കാസർകോട്ട് വ്യാപാരികൾ മൊബൈൽ സേവന കമ്പനിക്കെതിരെ പ്രതിഷേധവുമായി പോർടൗട് മേള സംഘടിപ്പിക്കുമെന്ന്

അവസരം പരമാവധി ജനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും ഭാവിയിൽ മെച്ചപ്പെട്ട സർവീസ് ലഭിക്കുന്നതിന്ന് വേണ്ടി ഐഡിയ വോഡാഫോൺ കമ്പനിയുടെ സിം കാർഡുകൾ പോർടൗട് ചെയ്യണമെന്നും മൊബൈൽ ഡീലേർസ് അസോസിയേഷൻ കാസർകോട് മേഖലാ കമ്മിറ്റി അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: സമീർ ഗാലക്സി: 9895331010, ഇഖ്‌ബാൽ ചോയ്‌സ്: 9895925514

Keywords:  Kerala, News, Kasaragod, Protest, Sim card, Internet, Mobile Phone, Top-Headlines, Consumers complain of not getting internet and calls; Kasargod traders will organize a port-out fair to protest against the mobile service company.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia